കോടതിയെ വെല്ലുവിളിക്കുന്ന സമീപനം സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി; വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായപ്പോളാണ് നിയമനിര്‍മ്മാണത്തിന് തയ്യാറായത്; വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് മന്ത്രി ശൈലജ

കൊച്ചി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ഥി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്ത് കൊണ്ടുള്ള ഉത്തരവില്‍ സുപ്രീംകോടതിയുമായി മത്സരത്തിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കോടതിയെ വെല്ലുവിളിക്കുന്ന സമീപനം സര്‍ക്കാരിനില്ലെന്നും മുഖ്യമന്ത്രി കൊച്ചിയില്‍ പറഞ്ഞു.

കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തിലായപ്പോളാണ് സര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിന് തയ്യാറായത്. നിയമ സഭയും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായിനിന്നു.

സര്‍ക്കാര്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ വലിയ വിമര്‍ശനം ഉണ്ടാകുമായിരുന്നു. അത് ഒഴിവാക്കാനാണ് റിസ്‌ക് എടുത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സുപ്രീംകോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് ആരോഗ്യ മന്ത്രി ശൈലജ പറഞ്ഞു. കുട്ടികളുടെ ഭാവിയെ കരുതി ഒരു സാധ്യത പരിശോധിക്കുകയായിരുന്നു സര്‍ക്കാര്‍ ചെയ്തത്. ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ചില കുട്ടികളും രക്ഷിതാക്കളും പറഞ്ഞു.

ഇതൊഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. മാനേജ്‌മെന്റ് കുട്ടികളെ വഞ്ചിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. കോടതിയെ വെല്ലുവിളിക്കാനില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഓര്‍ഡിനന്‍സ് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇന്ന് ഓര്‍ഡിനന്‍സ് റദ്ദാക്കിയത്.

കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളിലായി പ്രവേശനം നേടിയ 180 വിദ്യാര്‍ഥികളേയും പുറത്താക്കണമെന്നും വിദ്യാര്‍ഥികളെ പരീക്ഷയെഴുതാന്‍ അനുവദിക്കരുതെന്നും കോടതി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News