രാജ്യത്തിന് മാതൃകയായി പിണറായി സര്‍ക്കാര്‍; ആദ്യമായി പ്രാക്തന ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രത്യേക നിയമനത്തിലൂടെ തൊഴില്‍

കല്‍പ്പറ്റ: ഇന്ത്യയിലാദ്യമായി പ്രാക്തന ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രത്യേക നിയമനത്തിലൂടെ തൊഴില്‍ നല്‍കി കേരളസര്‍ക്കാര്‍.

പൊലീസ് എക്‌സൈസ് വകുപ്പുകളിലേക്കാണ് നിയമനം. വയനാട്ടില്‍ 69 പേര്‍ക്കാണ് നിയമന ശുപാര്‍ശ നല്‍കിയത്. അട്ടപ്പാടി നിലമ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളെ തെരെഞ്ഞെടുത്തിട്ടുണ്ട്.

ആദിവാസി മേഖലകളില്‍ ക്രയാത്മകമായ വികസനം ലക്ഷ്യമാക്കിയുള്ള സര്‍ക്കാര്‍ പദ്ധതി ചരിത്രമാവുകയാണ്. കാട്ടുനായ്ക്ക പണിയ അടിയ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് പദ്ധതി നടപ്പാക്കുന്നത്.

സിവില്‍ പൊലീസ് ഓഫീസര്‍മാരായി വയനാട്ടില്‍ 40 പുരുഷന്മാര്‍ക്കും 12 വനിതള്‍ക്കുമാണ് ആദ്യഘട്ടത്തില്‍ നിയമനം നല്‍കുന്നത്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായി രണ്ട് വനിതകള്‍ ഉള്‍പ്പെടെ 17 പേര്‍ക്കും നിയമനമാകും.

817 പേരാണ് റാങ്ക് ലിസ്റ്റിലുള്ളത്. ഇതില്‍ എക്‌സൈസിലും പൊലീസിലുമായി 264 പേര്‍ വനിതകളാണ്. റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരുവര്‍ഷമാണ്.

പദ്ധതി പിഎസ്‌സി നടപ്പാക്കിയതും റെക്കോര്‍ഡ് വേഗത്തിലാണ്. അപേക്ഷ ലഭിച്ചതിന് ശേഷം ആറുമാസംകൊണ്ട് നടപടികള്‍ പൂര്‍ത്തീകരിച്ച് നിയമനം നല്‍കി പിഎസ്എസി പുതുചരിത്രം രചിച്ചു.

അട്ടപ്പാടി നിലമ്പൂര്‍ ബ്ലോക്കുകളിലും വയനാട്ടിലുമാണ് പദ്ധതി നടപ്പാക്കുന്നത്. നൂറ് പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ നിയമനമെങ്കിലും ഒരു വര്‍ഷകാലാവധിക്കുള്ളില്‍ സര്‍ക്കാരിന് കൂടുതല്‍ പേരെ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമിക്കാന്‍ കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel