മെഡിക്കല്‍ ബില്ലില്‍ ബിജെപിയില്‍ ഭിന്നത; കുമ്മനത്തിനെതിരെ വി മുരളീധരന്‍

ദില്ലി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപിയില്‍ ഭിന്നത.

ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നിലപാടിനെതിരെ വി മുരളീധരനാണ് രംഗത്തെത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ കുമ്മനത്തിന്റെ നിലപാട് തെറ്റിദ്ധാരണ മൂലമാണെന്ന് വി മുരളീധരന്‍ ദില്ലിയില്‍ പറഞ്ഞു.

അദ്ദേഹത്തിന് വസ്തുക്കളുടെ വിശദാശം അറിയാത്തത് കൊണ്ടാകാം അങ്ങനെ പറഞ്ഞതെന്നും എല്ലാവരും ബില്ലിനെ പിന്തുണച്ചപ്പോള്‍ ഒ.രാജഗോപാലും പിന്തുണച്ചതാവാമെന്നും മുരളീധരന്‍ വ്യക്തമാക്കി.

ഗവര്‍ണര്‍ ബില്ലില്‍ ഒപ്പുവെക്കരുതെന്നും വി മുരളീധരന്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here