സോളാർ കമ്മീഷൻ റിപ്പോർട്ട് റദ്ദാക്കണം; ഉമ്മൻ ചാണ്ടിയുടെ ഹർജിയിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും

സോളാർ കമ്മീഷൻ റിപ്പോർട്ട് റദ്ദാക്കണമെന്നും തുടർ നടപടികൾ തടയണമെന്നും ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും.

കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച സരിതാ നായർ ഉൾപ്പെടെയുള്ളവരുടെ വാദവും ഇന്ന് നടക്കും .

ഉമ്മൻ ചാണ്ടിയും കൂട്ടരും നടത്തിയ തട്ടിപ്പിന്റെ ഇരയാണ് താനെന്നും , തന്റെ ഭാഗം കൂടി കേൾക്കണമെന്നുമാണ് സരിതയുടെ ആവശ്യം .

ഹരജിക്കാരായ ഉമ്മൻ ചാണ്ടി , തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരുടെ വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here