
സന്തോഷ് ട്രോഫി വിജയമാഘോഷിക്കാനായി സംസ്ഥാനത്ത് ഇന്ന് വിജയദിനം. ജേതാക്കളായ കേരളാ ഫുട്‌ബോള്‍ ടീമിന് വിപുലമായ സ്വീകരണമാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.
കായിക താരങ്ങളെ സ്വീകരിച്ച് കൊണ്ട് ഘോഷയാത്രയും നഗരത്തിൽ നടക്കും. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സ്വീകരണ ചടങ്ങിൽ ടീമംഗങ്ങൾക്കുള്ള പാരിതോഷികവും വിതരണം ചെയ്യും.
സന്തോഷ് ട്രോഫി ജേതാക്കളായ കേരളാ ഫുട്‌ബോള്‍ ടീമിന് വിപുലമായ സ്വീകരണ പരിപാടികളാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്ത് വിജയദിനമായി ആഘോഷിക്കുന്ന ഇന്ന് വൈകീട്ട് 4 മണിക്കാണ് സർക്കാരിന്‍റെ സ്വീകരണ പരിപാടി.
ഇതിന് മുന്നോടിയായി വൈകുന്നേരം 3 മണിക്ക് മ്യൂസിയം ജംഷനില്‍ നിന്നും കായിക താരങ്ങളെ സ്വീകരിച്ച് കൊണ്ട് ഘോഷയാത്ര നഗരത്തിൽ നടക്കും. തുടർന്ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
കായിക താരങ്ങളെ അനുമോദിക്കുകയും ടീമംഗങ്ങൾക്കുള്ള പാരിതോഷിക വിതരണവും ചടങ്ങിൽ നടക്കും. കായിക മന്ത്രി എ.സി മൊയ്തീന്‍ ചടങ്ങിൽ അധ്യക്ഷനാകുന്ന സ്വീകരണ ചടങ്ങിൽ മുന്‍ കായിക താരങ്ങളും പങ്കെടുക്കും.
ടീമംഗങ്ങൾക്കും മുഖ്യ പരിശീലകനും 2 ലക്ഷം രൂപ വീതവും സഹപരിശീലകൻ, മാനേജർ, ഫിസിയോതറാപ്പിസ്റ്റ് എന്നവർക്ക് ഒരു ലക്ഷവുമാണ് പാരിതോഷികം നൽകുക.
വിജയദിനത്തിന്‍റെ ഭാഗമായി എല്ലാ ജില്ലകളിലും ജില്ലാ ഭരണകൂടത്തിന്റേയും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റേയും നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here