സ്ത്രീകള്‍ക്ക് തമ്മില്‍ വിവാഹം ക‍ഴിക്കാം; ഒന്നിച്ച് ജീവിക്കാം; ഇഷ്ടപ്പെട്ട പുരുഷനൊപ്പം ലൈംഗികബന്ധം പുലര്‍ത്താം; വ്യത്യസ്ത ആചാരവുമായി ഈ ഗ്രാമം

സ്വവര്‍ഗ വിവാഹ വലിയ കലാപമാക്കുന്ന ഈ കാലത്ത് വ്യത്യസ്തമാവുകയാണ് ടാന്‍സാനിയയിലെ ഈ ഗ്രാമം. നിംബെന്റോബു എന്ന ആചാരപ്രകാരം ഈ ഗ്രാമത്തിൽ സ്ത്രീകൾ തമ്മിലാണ് വിവാഹിതരാകുന്നത്.

നയംമാങ്കോ ഗ്രാമത്തിലെ വിധവകളായ സ്ത്രീകളുടെ ജീവിതം സുരക്ഷിതമാക്കാനാണ് ഇത്. വിവാഹ ശേഷം രണ്ട് സ്ത്രീകളും ഒന്നിച്ച് ജീവിക്കും.

വീട്ടുകാര്യം നോക്കുക, ജോലിക്ക് പോവുക എല്ലാ ജോലികളും ഒരുമിച്ച് ചെയ്യും. മുന്‍ വിവാഹത്തില്‍ വിധവയായ സ്ത്രീക്ക് കുഞ്ഞുങ്ങളില്ലെങ്കില്‍ അവര്‍ വിവാഹം കഴിക്കുന്ന പെണ്‍കുട്ടിക്ക് ഏതെങ്കിലും ഒരു പുരുഷനെ ഭര്‍ത്താവായി കണ്ടെത്താന്‍ അനുവാദമുണ്ട്.

സ്ത്രീയ്ക്ക് അവള്‍ക്കിഷ്ടപ്പെട്ട പുരുഷനൊപ്പം ലൈംഗികബന്ധം പുലര്‍ത്താനുള്ള സ്വാതന്ത്ര്യവും അനുവദിക്കുന്നുണ്ട്. കുടുംബത്തിലെ അടുത്ത അവകാശി ഈ ബന്ധത്തിലുണ്ടാകുന്ന കുട്ടിയാണ്.

ഇത്തരം സ്ത്രീകള്‍ക്ക് ലൈംഗികബന്ധത്തിനപ്പുറം വൈവാഹികബന്ധം ഒരിക്കലും പുരുഷനുമായി ഉണ്ടാകുന്നില്ല. അതുകൊണ്ടു തന്നെ സ്വത്ത് സ്ത്രീയുടെ കയ്യില്‍ സുരക്ഷിതവുമായിരിക്കും.

സ്ത്രീകള്‍ പരസ്പരം വിവാഹം കഴിക്കുന്നുണ്ടെങ്കിലും ഇവര്‍ തമ്മില്‍ ലൈംഗികബന്ധം പുലര്‍ത്താറില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News