കണ്ണൂര്‍ മെഡിക്കല്‍ കോളേജ്; കുമ്മനം രാജശേഖരന്റെ ഇരട്ടത്താപ്പ് പൊളിയുന്നു; കുട്ടികളെ സംരക്ഷിക്കാൻ കുമ്മനം മുഖ്യമന്ത്രിക്കെ‍ഴുതിയ കത്ത് പുറത്ത്

അഞ്ചര കണ്ടി മെഡിക്കൽ കോളേജ് വിഷയത്തിൽ സർക്കാരിനെ വിമർശിച്ച ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റെ ഇരട്ടത്താപ്പ് പൊളിയുന്നു .

അഞ്ചര കണ്ടി കോളേജിലെ കുട്ടികളെ സംരക്ഷിക്കാൻ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കുമ്മനം എഴുതിയ കത്ത് പുറത്ത്.

സുപ്രീം കോടതി വിധി എതിരായതോടെ നിറം മാറുന്ന BJP നേതാക്കളുടെ തനിനിറം ആണ് ഇതാടെ പുറത്താവുന്നത്

2017 ജൂൺ 12 ന് ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ മുഖ്യമന്ത്രിക്ക് സ്വന്തം ലെറ്റർ പാഡിൽ എഴുതിയ കത്ത് ആണിത്.

അഡ്മിഷൻ സൂപ്പർവൈസറി കമ്മറ്റി 150 ഓളം കുട്ടികളുടെ പ്രവേശനം റദ്ദാക്കിയിരിക്കുന്നതിനാൽ കുട്ടികൾക്ക് പരീക്ഷ എഴുതാൻ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് കത്തിൽ പറയുന്നത് .

കുമ്മനം രാജേരേഖരൻ ഒദ്യോഗികമായി എഴുതിയ ഈ കത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഓർഡിനൻസ് അടക്കം ഉള്ള നടപടി ക്രമങ്ങളിലേക്ക് സർക്കാർ കടന്നത്.

എന്നാൽ ഓർഡിനൻസ് സുപ്രീം കോടതി അസാധുവാക്കിയതോടെ പഴയ കത്തിന്റെ കാര്യം പൂർണ്ണമായി മറന്ന് സർക്കാരിനെ വിമർശിച്ച് കുമ്മനം നിലപാട് മാറ്റി .

തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് കുമ്മനം സർക്കാരിനെ വിമർശിച്ചത് .

കുമ്മനത്തിന്റെ നിലപാട് മാറ്റത്തെ രൂക്ഷമായി വിമർശിച്ചാണ് മുൻ സംസ്ഥാന അധ്യക്ഷൻ വി.മുരളീധരൻ രംഗത്തെത്തിയത് .

നിയമസഭയിലെ BJP പ്രതിനിധിയായ ഒ.രാജഗോപാന്റെ കൂടി പിന്തുണയിൽ ഐക്യകണ്നേയാണ് മെഡിക്കൽ പ്രവേശനം സാധുവാക്കിയ നിയമം നിർമ്മിച്ചതെന്നിരിക്കെ BJP യുടെ നടപടി പരിഹാസ്യമാവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News