ബസിലെ മാല മോഷ്ടാക്കളെ ഒാടിച്ചിട്ട് പിടിച്ചു; താരമായി വനിത കണ്ടക്ടര്‍

ആലപ്പുഴ: മാല മോഷ്ടാക്കളെ ഒാടിച്ച് പിടിച്ച് വനിത കണ്ടക്ടര്‍ താരമായി.  ആലപ്പുഴയില്‍ നിന്നും കോലത്ത് ജെട്ടിയിലേക്ക് പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി. ബസിലായിരുന്നു സംഭവം.

കൈനകരി അയ്യന്‍പറമ്പ് വീട്ടില്‍ സരസ്വതിയുടെ മൂന്നര പവന്റെ മാല മോഷ്ടിച്ച് ഒാടിയ നാടോടി സ്ത്രീകളെയാണ് വനിതാ കണ്ടക്ടര്‍ ഒാടിച്ചിട്ട് പിടിച്ചത്.

മറ്റുയാത്രക്കാരെല്ലാം നോക്കി നില്‍ക്കെയാണ് കെ.എസ്.ആര്‍.ടി.സി.ആലപ്പുഴ ഡിപ്പോയിലെ കണ്ടക്ടര്‍ പി.ആര്‍.സുജ മോഷ്ടാക്കളെ കീഴ്‌പ്പെടുത്തിയത്.

മാല മോഷ്ടിച്ച തമിഴ്‌നാട് സ്വദേശികളായ കവിത (28), സരസ് (29 )എന്നിവരെ പിന്നീട് പോലീസില്‍ ഏള്‍പ്പിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here