”സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ അയക്കാന്‍ ആവശ്യപ്പെട്ടു”; ഗായകന്‍ ശ്രീറാമിനെതിരെ നടി; വാട്‌സ്ആപ്പ് ചാറ്റ് പുറത്ത്

മീടു ക്യാമ്പയിന്റെ ഭാഗമായി തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗീക ചൂഷണങ്ങള്‍ക്കെതിരെ വെളിപ്പെടുത്തലുകളുമായി സിനിമാമേഖലയില്‍ നിന്നും അല്ലാതെയുമായി നിരവധിപ്പേരാണ് രംഗത്തെത്തിയിട്ടുള്ളത്.

ബോളിവുഡിലും ഹോളിവുഡിലും മലയാളം സിനിമയില്‍ പോലും ഇത്തരത്തില്‍ തുറന്നു പറച്ചിലുകള്‍ ഉണ്ടായി.

തെലുങ്കു സിനിമാ മേഖലയിലും ചൂഷണങ്ങള്‍ക്ക് കുറവില്ലെന്ന് വ്യക്തമാക്കി നടി ശ്രീ റെഡ്ഡിയും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. സൂപ്പര്‍താരങ്ങളായ നാനിയെയും അല്ലുഅര്‍ജ്ജുനെയും ലക്ഷ്യമിട്ടായിരുന്നു ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തല്‍.

ഇപ്പോഴിതാ, ഇന്ത്യന്‍ ഐഡല്‍ റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഗായകന്‍ ശ്രീറാമിനെതിരെ ആരോപണവുമായി രംഗത്തുവന്നിരിക്കുകയാണ് ശ്രീ.

ശ്രീറാം തന്നോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് നടിയുടെ ആരോപണം. തന്നോട് സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ എടുത്ത് അയക്കാന്‍ ശ്രീറാം ആവശ്യപ്പെട്ടുവെന്ന് നടി പറയുന്നത്.

വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവിട്ടുകൊണ്ടാണ് ശ്രീയുടെ ആരോപണങ്ങള്‍. ശ്രീറാമിന്റെ ശല്യം സഹിക്കാന്‍ കഴിയാത്തതിനാലാണ് താന്‍ ചാറ്റുകള്‍ പുറത്ത് വിടുന്നതെന്നും ശ്രീ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News