ഒരാള്‍ ജീവിക്കണമെങ്കില്‍ മറ്റേയാള്‍ മരിക്കണം; പരസ്പരം സഹായിച്ച് ജീവിക്കുന്ന ഈ സഹോദരങ്ങളുടെ കഥ ആരുടേയും കണ്ണ് നനക്കും

ആറു വയസുമാത്രം പ്രായമുള്ള ഈ കുട്ടികളെ ആരുടേയും കണ്ണൊന്നു നിറയും. ഈ മക്കളെ ഒാര്‍ത്ത് മനമുരുകയാണ് അച്ഛനും അമ്മയും. തലകള്‍ തമ്മില്‍ ഒട്ടിപ്പിടിച്ച അവസ്ഥയിലായിരുന്നു കിയാരയുടേയും കരീനയുടേയും ജനനം.

ഇനിയും ഇങ്ങനെ മുന്നോട്ട് പോയാല്‍ രണ്ടുപേരുടേയും ജീവന്‍ നഷ്ടമാകും. വേര്‍പ്പെടുത്തുകയാണെങ്കില്‍ ഒരാളുടെ ജീവന്‍ മാത്രമേ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് ഡോക്ടറുടെ വിലയിരുത്തല്‍. എന്തുചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ഫിലിപ്പീന്‍സ് സ്വദേശികളായ അര്‍നെലും ഭാര്യ സോണിയയും.

ക്രനിയോപോഗസ് എന്ന അവസ്ഥയിലാണ് കുട്ടികള്‍. ഇത് തുടര്‍ന്നാല്‍ രണ്ട് കുട്ടികള്‍ക്കും  മരണം സംഭവിക്കുമെന്നും അല്ലാത്തപക്ഷം അടിയന്തിര ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടരുടെ നിര്‍ദ്ദേശം.  80 ലക്ഷം രൂപയോളം വരുന്ന ശസ്ത്രക്രീയക്ക് പണം കണ്ടെത്തനുളള പ്രയത്നത്തിലാണ് ഈ രക്ഷിതാക്കള്‍.

എന്നാല്‍ ഡോക്ടറുടെ നിരീക്ഷണത്തിനപ്പുറത്തേക്ക് രണ്ട് പേരെയും തങ്ങള്‍ക്ക് തിരിച്ച് ലഭിക്കുമെന്ന് വിശ്വസിക്കുകയാണ് ഇവര്‍. തലയൊട്ടിപ്പിടിച്ച അവസ്ഥയിലായത് കൊണ്ട് പരസ്പരം സഹായിച്ച് ജീവിക്കുകയാണ് കിയാരയും കരീനയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel