വേങ്ങരയില്‍ ദേശീയപാത സര്‍വേ നടപടികള്‍ക്കിടെ സംഘര്‍ഷം; ഉദ്യോഗസ്ഥരെ തടഞ്ഞ് ലീഗ് പ്രവര്‍ത്തകര്‍; കല്ലെറിഞ്ഞതോടെ ലാത്തിവീശി പൊലീസ്; നിരവധി പേര്‍ക്ക് പരുക്ക്

മലപ്പുറം: മലപ്പുറം വേങ്ങരയില്‍ ദേശീയപാത സര്‍വേ നടപടികള്‍ക്കിടെ സംഘര്‍ഷം.

സര്‍വേ തടഞ്ഞ പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷത്തെത്തുടര്‍ന്ന് സര്‍വേ നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

വേങ്ങര എആര്‍ നഗര്‍ പഞ്ചായത്തിലെ അരീത്തോടാണ് സംഘര്‍ഷ കേന്ദ്രമായത്. രാവിലെ സര്‍വേക്കെത്തിയ ഉദ്യോഗസ്ഥരെ മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇവര്‍ സംഘം ചേര്‍ന്ന് കല്ലെറിഞ്ഞതോടെ പൊലീസ് ലാത്തിവീശി. നിരവധി പേര്‍ക്ക് പരുക്കേറ്റു.

പ്രതിഷേധങ്ങള്‍ക്കിടെ തൊട്ടടുത്ത് നിന്നിരുന്ന പെണ്‍കുട്ടി കുഴഞ്ഞുവീണതും പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രകോപിതരായ പ്രതിഷേധക്കാര്‍ ദേശീയപാത ഉപരോധവും തുടര്‍ന്നു.

ടയറുകള്‍ കത്തിച്ച് റോഡിലിട്ട് സമരക്കാര്‍ മണിക്കൂറുകളോളം ദേശീയപാതയില്‍ ഗതാഗത തടസമുണ്ടാക്കി. റോഡരികില്‍ തീവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.

പൊലീസുകാര്‍ സമരാനുകൂലികളുടെ വീടുകളില്‍ക്കയറികുട്ടികളെയും സ്ത്രീകളെയും മര്‍ദ്ദിച്ചെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആരോപണം.

സംഘര്‍ഷത്തെത്തുടര്‍ന്ന് സര്‍വേ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News