ഐശ്വര്യാറായിയെ വിവാഹം ക‍ഴിക്കാനൊരുങ്ങി ലാലുപ്രസാദ് യാദവിന്‍റെ മകന്‍

പട്‌ന: ആർജെഡി  നേതാവ് ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപ് യാദവ് വിവാഹിതനാവുന്നു. 25 കാരിയായ ഐശ്വര്യ റായ് ആണ് തേജ് പ്രതാപിന്റെ വധു.

മെയ് 12 ന് പട്‌നയിലാണ് വിവാഹം. ഈ മാസം 18 ന് വിവാഹ നിശ്ചയം നടക്കും. എംബിഎ ബിരുദധാരിയായ ഐശ്വര്യ ബിഹാർ മുൻ മുഖ്യമന്ത്രി ദരോഗ പ്രസാദ് റായ്‌യുടെ കൊച്ചുമകളാണ്.

കാലിത്തിറ്റ കുംഭകോണക്കേസുമായി ബന്ധപ്പെട്ട് ലാലു ഇപ്പോള്‍ ജയിലിലാണ്. മകന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ലാലുവിന് പരോള്‍ ലഭിക്കുമെന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here