ദളിത് സംഘടനകളുടെ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ബസുടമകളും വ്യാപാരികളും; കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി

കോഴിക്കോട്: ഏപ്രില്‍ ഒന്‍പതിലെ ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി.

അന്ന് കടകള്‍ക്ക് നേരെ അക്രമം ഉണ്ടായാല്‍ നാശനഷ്ടങ്ങള്‍ക്കുത്തരവാദി ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഘടനകളായിരിക്കുമെന്നും ഏകോപന സമിതി പ്രസിഡന്റ് ടി. നസറുദ്ദീന്‍ കോഴിക്കോട്ട് അറയിച്ചു.

പട്ടിക ജാതി പട്ടിക വര്‍ഗ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എസ്‌സി-എസ്ടി പീഡന നിരോധന നിയമം ദുര്‍ബലപ്പെടുത്തിയതിനെതിരെയുള്ള ഭാരത ബന്ദിനിടെ നടന്ന വെടിവെപ്പുകളെക്കുറിച്ച് സിറ്റിംഗ് ജഡ്ജി അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.

ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ഒരുവിഭാഗം ബസുടമകളും വ്യക്തമാക്കി.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഒരു ഹര്‍ത്താല്‍ നടന്നത്. തുടര്‍ച്ചയായ ഹര്‍ത്താല്‍ മൂലം ബസ് വ്യവസായം പ്രതിസന്ധിയിലാണെന്നും തിങ്കളാഴ്ച സര്‍വീസ് നടത്തുമെന്നും കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു.

ആദിവാസി യുവാവായ മധുവിനെ കൊലപ്പെടുത്തിയപ്പോള്‍ ദളിത് സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നുവെങ്കില്‍ സഹകരിക്കാമായിരുന്നു.

എന്നാല്‍ ഉത്തരേന്ത്യയില്‍ നടന്ന അക്രമത്തിന്റെ പേരില്‍ കേരളത്തില്‍ ഹര്‍ത്താല്‍ നടത്തുന്നതിനോട് യോജിപ്പില്ല. ബിസിനസ് നടത്തിക്കൊണ്ടുപോകാന്‍ കഴിയാതെ ബസുടമകള്‍ ഭീമമായ നഷ്ടം സഹിക്കുകയാണെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News