പ്രസിഡന്‍റ്സ് ട്രോഫി ജലോത്സവം; മാധ്യമ പുരസ്കാരം കൈരളി ടിവിയിലെ പ്രമോദ് പന്നിയോടിന്

മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസിലെ ആര്‍.പി. വിനോദിനാണ്. എന്‍. ഷിജു(ന്യൂസ് 18), പ്രമോദ് പന്നിയോട്(കൈരളി ടി.വി), എന്നിവര്‍ ടെലിവിഷന്‍ കാമറ വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. 10000, 7000, 5000 എന്നിങ്ങനെയാണ് ഒന്നു മുതല്‍ മൂന്നുവരെ സ്ഥാനങ്ങള്‍ നേടിയവര്‍ക്കുള്ള സമ്മാനത്തുക.

പത്രങ്ങളിലെ മികച്ച റിപ്പോര്‍ട്ടിനുള്ള പുരസ്‌കാരം മാധ്യമത്തിലെ എ. ആസിഫിനാണ്. രാധാകൃഷ്ണന്‍ പട്ടാനൂര്‍(മാതൃഭൂമി), പി.ആര്‍. ദീപ്തി(ദേശാഭിമാനി) എന്നിവര്‍ക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍.

ജയമോഹന്‍ തമ്പി(മംഗളം), അജിത്ത് പനച്ചിക്കല്‍(മാതൃഭൂമി), എന്‍.എസ്. ജ്യോതിരാജ്(കേരള കൗമുദി) എന്നിവര്‍ ഫോട്ടോഗ്രാഫി വിഭാഗത്തില്‍ ഒന്നു മുതല്‍ മൂന്നുവരെ സ്ഥാനങ്ങള്‍ നേടി.

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് മുന്‍ അഡീഷണല്‍ ഡയറക്ടര്‍ കെ. മനോജ്കുമാര്‍, തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. അരുണ്‍കുമാര്‍, സി-ഡിറ്റ് പ്രതിനിധികളായ പി.വൈ. സുധീര്‍, എസ്. കാര്‍ത്തികേയന്‍, ആര്‍.ബി. ഷജിത്ത് എന്നിവടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here