ദളിത്‌ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്ന ബിജെ.പി സര്‍ക്കാരുകള്‍; അതിശക്തമായ പോരാട്ടത്തിന് സിപിഐഎം

പട്ടികജാതി-പട്ടികവര്‍ഗ്ഗങ്ങള്‍ക്കെതിരായ അതിക്രമം തടയാനുള്ള നിയമം ദുര്‍ബലപ്പെടുത്തിയ സുപ്രീംകോടതി വിധിയ്‌ക്കെതിരെ രാജ്യത്താകമാനം നടക്കുന്ന ദളിത്‌ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്ന ബി.ജെ.പി സര്‍ക്കാരുകളുടെ നടപടിയ്‌ക്കെതിരെ ഏപ്രില്‍ 10 ന്‌ രാജ്‌ഭവന്റെ മുന്നിലും, ജില്ലകളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക്‌ മുന്നിലേക്കും മാര്‍ച്ച്‌ സംഘടിപ്പിക്കാന്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ ആഹ്വാനം ചെയ്‌തു.

ഭരണഘടനാദത്തമായ നിയമാവകാശം സംരക്ഷിക്കാനുള്ള പോരാട്ടമാണ്‌ ദളിത്‌ വിഭാഗങ്ങള്‍ രാജ്യത്താകമാനം സംഘടിപ്പിക്കുന്നത്‌. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്‌ ഈ വിഭാഗത്തിനെതിരെ ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്നത്‌.

ഈ പശ്ചാത്തലത്തില്‍ കൂടിയാണ്‌ ദളിത വിഭാഗങ്ങള്‍ സംഘടിതമായി പ്രക്ഷോഭത്തിലേക്ക്‌ വന്നിരിക്കുന്നത്‌. ഈ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള ബി.ജെ.പി സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരെ രംഗത്തു വരാന്‍ എല്ലാ മനുഷ്യസ്‌നേഹികളും തയ്യാറാകണം.

ഏപ്രില്‍ 10 ന്‌ നടക്കുന്ന പ്രക്ഷോഭത്തില്‍ മുഴുവന്‍ ജനവിഭാഗങ്ങളും അണിനിരക്കണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel