കൊടുവള്ളിയില്‍ കാമുകിയെ പീഡിപ്പിച്ച ശേഷം സുഹൃത്തുക്കള്‍ക്ക് കാഴ്ച വെച്ചു; 18 കാരിയുടെ പരാതിയില്‍ കാമുകന്‍ പിടിയില്‍

കോഴിക്കോട്: നാടിനെ ഞെട്ടിച്ച സംഭവമാണ് കൊടുവള്ളിയില്‍ നടന്നത്. മലപ്പുറം ചേളാരി സ്വദേശിനിയായ പതിനെട്ടുകാരിയെ പ്രണയം നടിച്ച് കാമുകന്‍ ചതിക്കുകയായിരുന്നു.

ഇയാള്‍ പെണ്‍കുട്ടിയെ കൊടുവള്ളിയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു. ഇതിന് ശേഷം പെണ്‍കുട്ടിയ സുഹൃത്തുക്കള്‍ക്ക് കാഴ്ചവയ്ക്കുകയായിരുന്നു. പെണ്‍കുട്ടി പരാതിയുമായി കൊടുവള്ളി പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് നാടിനെ നടുക്കിയ പീഡനവിവരം പുറംലോകം അറിഞ്ഞത്.

പെണ്‍കുട്ടിയുടെ പരാതിയില്‍ പട്ടാമ്പി കൊപ്പം കരിങ്കനാട് സ്വദേശി പൊട്ടച്ചിറയില്‍ അഷ്‌റഫലിയെന്ന 28 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊടുവള്ളി പെരിയാംതോടിലെ ഫ്‌ലാറ്റില്‍ സഹോദരിക്കൊപ്പം താമസിക്കുന്ന അഷ്‌റഫലിയാണ് പൊലീസ് പിടിയിലായത്. പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നത് ഇയാളാണെന്നാണ് വിവരം. പലതവണ പെണ്‍കുട്ടിയ ഇയാള്‍ ലൈഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.

കുന്ദമംഗലത്തുള്ള ലോഡ്ജില്‍ വെച്ചാണ് പീഡിപ്പിച്ചതെന്നാണ് പരാതി. സംഭവം വിശദമായി അന്വേഷിച്ചുവരികയാണ് പൊലീസ്. പത്തോളം ആളുകള്‍ പീഡിപ്പിച്ചതായാണ് സംശയം. ലോഡ്ജിലെത്തിച്ചാണ് തന്നെ പീഡീപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

കാണാതായ പെണ്‍കുട്ടിയെ ബന്ധുക്കള്‍ തിരഞ്ഞ് കണ്ടെത്തിയതോടെയാണ് പീഡന വിവരം പുറത്തായത്. ഒരു വര്‍ഷമായി തന്നെ പീഡിപ്പിക്കുന്നുവെന്നും താന്‍ ഗര്‍ഭിണിയാണെന്നും പെണ്‍കുട്ടി പൊലീസില്‍ പറഞ്ഞിട്ടുണ്ട്.

പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തശേഷമെ തുടര്‍ നടപടികളിലേക്ക് കടക്കൂവെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News