
ഇന്ത്യന്‍ ടീമിന്റെ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ഇന്ന് രോഹിത് ശര്‍മ്മയല്ലാതെ മറ്റാരെയും ചിന്തിക്കാനാകില്ല. മൂന്ന് ഡബിള്‍ സെഞ്ചുറികള്‍ ഏകദിന ക്രിക്കറ്റിന് സമ്മാനിച്ചത് ഹിറ്റ്മാനെന്ന ഓപ്പണറായിരുന്നു.
കുട്ടി ക്രിക്കറ്റിലും രോഹിത് തന്നെയാണ് ഇന്ത്യന്‍ ടീമിന്റെ ഓപ്പണര്‍. എന്നാല്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പട നായകന്‍ എന്ന നിലയില്‍ രോഹിത് ചില തീരുമാനങ്ങള്‍ എടുത്തുകഴിഞ്ഞതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ഇക്കുറി ഓപ്പണിംഗിനില്ലെന്ന് രോഹിത് വ്യക്തമാക്കി കഴിഞ്ഞു. നായകസ്ഥാനത്ത് കൂടുതല്‍ ഉത്തരവാദിത്വം നിറവേറ്റുന്നതിന്റെ ഭാഗമായാണ് രോഹിത് മധ്യനിരയിലേക്കെത്തുന്നത്.
മുംബൈയ്ക്കായി ആര് ഓപ്പണ്‍ ചെയ്യുമെന്ന് ഇപ്പോള്‍ പറയുന്നില്ലെന്ന് വ്യക്തമാക്കിയ രോഹിത് അതൊരു സര്‍പ്രൈസായിരിക്കുമെന്നും അറിയിച്ചു.
യുവതാരം ഇഷന്‍ കിഷനും വിന്‍ഡീസ് താരം ഇവിന്‍ ലൂയിസും അതിന് യോഗ്യരാണെന്നും മുംബൈ നായകന്‍ വ്യക്തമാക്കി. ഇവരാകും ഓപ്പണിംഗിനെത്തുകയെന്ന വ്യക്തമായ സുചനയാണ് രോഹിത് നല്‍കിയത്.
16 ഐപിഎല്‍ മത്സരങ്ങള്‍ ഇഷന്‍ കളിച്ചിട്ടുള്ളപ്പോള്‍ ലൂയിസ് ആദ്യമായാണ് ഐപിഎല്‍ പോരാട്ടത്തിനെത്തുന്നത്.
ഇന്ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെയാണ് നിലവിലെ ചാമ്പ്യന്‍മാരായ മുംബൈയുടെ ആദ്യ പോരാട്ടം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here