ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; ഐപിഎല്ലിലെ പ്രധാന മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോട്‌സിന് പുറമെ ദൂരദര്‍ശനിലും

ഐ.പി.എല്ലിന്റെ പതിനൊന്നാം സീസണിന് ആരംഭിക്കാന്‍ മണക്കൂറുകള്‍ ശേഷിക്കെ ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത. ഐപിഎല്ലിലെ പ്രധാന മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോട്‌സിന് പുറമെ ഇത്തവണ ദൂരദര്‍ശനിലും സംപ്രേഷണം ചെയ്യും.

ദൂരദര്‍ശന്‍(ഡിഡി) യിലാകും ഈ മത്സരങ്ങള്‍. സീസണിലെ ഉദ്ഘാടന മത്സരവും ഉദ്ഘാടന ചടങ്ങുകള്‍ക്കും പുറമേ ഫൈനല്‍ മത്സരവും ചടങ്ങുകളും ദൂരദര്‍ശനിലൂണ്ടാകും. മാത്രമമല്ല ക്വാളിഫയര്‍ മത്സരങ്ങളും ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നാലു പ്ലേ ഓഫ് മത്സരങ്ങളാണ് ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യാന്‍ സാധ്യത. ക്വാളിഫയര്‍1, എലിമിനേറ്റര്‍, ക്വാളിഫയര്‍2, ഫൈനല്‍, ചെന്നൈയും മുംബൈയും തമ്മിലുള്ള ഉദ്ഘാടന മത്സര എന്നിവയും ദൂരദര്‍ശനിലൂടെ സംപ്രേക്ഷണം ചെയ്‌തേക്കാം.

സ്റ്റാര്‍ ഇന്ത്യയിലാണ് ഇത്തവണ ഐ.പി.എല്‍ മത്സരങ്ങള്‍ സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയത്. ഇതിലൂടെ ലഭിക്കുന്ന വരുമാനം സ്റ്റാര്‍ ഇന്ത്യയും ദൂരദര്‍ശനും 50: 50 ആനുപാതികത്തില്‍ പങ്കുവെക്കും.

ഐ.പി.എല്ലിന്റെ ഡിജിറ്റല്‍, ടെലിവിഷന്‍ സംപ്രേക്ഷണാവകാശം സ്റ്റാര്‍ ഇന്ത്യയാണ് സ്വന്തമാക്കിയിരിക്കുന്നത്. 16347.5 കോടി രൂപയ്ക്കാണ് സ്റ്റാര്‍ ഇന്ത്യയുടെ കരാര്‍. കഴിഞ്ഞവര്‍ഷം വരെ ഇത് സോണി പിക്‌ചേഴ്‌സിനായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here