ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം.

ഭാരോദ്വഹനത്തില്‍ സതീഷ് കുമാര്‍ ശിവലിംഗമാണ് സ്വര്‍ണം നേടിയത്. പുരുഷന്‍മാരുടെ 77 കിലോ വിഭാഗത്തിലാണ് സുവര്‍ണനേട്ടം. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് അഞ്ച് മെഡലായി.

ആദ്യ രണ്ടു സ്വര്‍ണനേട്ടവും ഭാരോദ്വഹനത്തില്‍ തന്നെയായിരുന്നു.

മീരഭായ് ചാനു, സഞ്ജിത ചാനു എന്നിവര്‍ ഇന്ത്യക്കായി സ്വര്‍ണം നേടിയിരുന്നു. ഗുരുരാജ വെള്ളിയും ദീപക് ലാതര്‍ വെങ്കലം നേടിയിരുന്നു.