ഐപിഎല്‍ ഉദ്ഘാടനത്തിന് തമന്നയുടെ അഡാര്‍ നൃത്തം; 10 മിനിറ്റിന് 50 ലക്ഷം

ഐപിഎല്‍ മത്സരങ്ങളെക്കാള്‍ വര്‍ണാഭമാണ് അതിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍.

ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന 8 ടീമുകളും കിരീടം മുന്നില്‍ കണ്ട് കഠിന പരിശീലനം തുടങ്ങിക്കഴിഞ്ഞപ്പോള്‍ മറ്റെല്ലാ വര്‍ഷങ്ങളെയും പോലെ ആരാധകര്‍ ഉറ്റു നോക്കുന്നത് ഉദ്ഘാടനച്ചടങ്ങുകളിലേക്കാണ്.

ഇന്ന് വൈകീട്ട് മുംബൈയില്‍ നടക്കുന്ന വര്‍ണശബളമായ ചടങ്ങോടെയാണ് ഐപിഎല്‍ 11ാം സീസണിന് തിരി തെളിയുന്നത്. ചടങ്ങില്‍ പ്രഭുദേവയ്‌ക്കൊപ്പം ചുവട് വെക്കാനൊരുങ്ങുന്ന തമന്നയാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം.

10 മിനുട്ട് മാത്രം നീളുന്ന പ്രകടനത്തിന് തമന്ന 50 ലക്ഷം രൂപ വാങ്ങുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് കോറിയോഗ്രാഫര്‍ ഷിയാമക് ധാവറാണ് നൃത്തം ഒരുക്കുന്നത്.

20 കോടി രൂപയാണ് ഉദ്ഘാടന ചടങ്ങിന് ചെലവ് പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News