സെക്രട്ടേറിയറ്റിന് സമീപത്ത് യുവതിയുടെ ആത്മഹത്യാഭീഷണി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ മരത്തിന് മുകളില്‍ കയറി യുവതിയുടെ ആത്മഹത്യാഭീഷണി.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സ്ഥലത്തെത്തിയ പൊലീസും ഫയര്‍ഫോഴ്‌സും ബലം പ്രയോഗിച്ചാണ് യുവതിയെ താഴെയിറക്കിയത്.

കണ്ണൂര്‍ പടിയൂര്‍ സ്വദേശി വീണയാണ് രാവിലെ സെക്രട്ടേറിയറ്റിന് മുന്നിലെത്തി പരിഭ്രാന്തി സൃഷ്ടിച്ചത്. കണ്ണൂരില്‍ തന്റെ പേരില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ ഭീഷണി മുഴക്കിയത്.

പൊലീസെത്തി ഇവരെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഒടുവില്‍ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ ബലം പ്രയോഗിച്ച് താഴെയിറക്കുകയായിരുന്നു.

2014ല്‍ പൊലീസ് സ്റ്റേഷനില്‍ അക്രമം നടത്തിയെന്നാണ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News