ചെന്നിത്തലക്കെതിരെ തുറന്നടിച്ച് ശോഭന ജോര്‍ജ്; ‘ചെന്നിത്തല യുഡിഎഫിന്റെ ഗോര്‍ബച്ചേവ്; കെപിസിസിയില്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റലാണ് ചെന്നിത്തലയുടെ പണി’

തിരുവനന്തപുരം: രമേശ് ചെന്നിത്തലക്കെതിരെ തുറന്നടിച്ച് ശോഭന ജോര്‍ജ് രംഗത്ത്. ചെന്നിത്തല യുഡിഎഫിന്റെ ഗോര്‍ബച്ചേവാണെന്ന് ശോഭന പറഞ്ഞു.

കെപിസിസിയില്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റലാണ് ചെന്നിത്തല ചെയ്യുന്നതെന്നും ചെന്നിത്തല നേതൃസ്ഥാനത്തേക്ക് എത്തിയ ശേഷം യുഡിഎഫ് ശോഷിച്ചെന്നും ശോഭന ജോര്‍ജ് പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്ന് എല്ലാവരും പുറത്തു പോവുകയാണെന്നും ശോഭന പറഞ്ഞു.

കൈരളി ടിവിയിലെ ജെബി ജംഗ്ഷന്‍ പരിപാടിയിലാണ് ശോഭനയുടെ പരാമര്‍ശങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here