ശക്തമായ കഥാപാത്രവുമായി വീണ്ടും റിമ കല്ലിങ്കല്‍; വിഷു ആഘോഷങ്ങള്‍ക്ക് നിറച്ചാര്‍ത്ത് നല്‍കാന്‍ ‘ആഭാസം’ എത്തുന്നു

ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിനേത്രിയാണ് റിമ കല്ലിങ്കല്‍.

ഒരുപിടി ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ക്ക് ശേഷം വീണ്ടുമിതാ, റിമ തിരിച്ചെത്തുന്നു. മലയാളികളുടെ വിഷു ആഘോഷങ്ങള്‍ക്ക് നിറച്ചാര്‍ത്ത് നല്‍കാന്‍ എത്തുന്ന ആഭാസത്തിലൂടെയാണ് റിമയുടെ തിരിച്ചുവരവ്.

വ്യത്യസ്തമായ പ്രമേയമാണ് ആഭാസത്തിന്റെ പ്രത്യേകതയെന്നും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി ചിത്രത്തെ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

ഒരിക്കല്‍ കണ്ടും കേട്ടും മറന്ന കാര്യങ്ങളെ ചിത്രം വീണ്ടും ഓര്‍മിപ്പിക്കുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

ബീഫ് കൊലപാതകം, കള്ളപ്പണം, സദാചാര പൊലീസിങ്, ട്രാന്‍സ് ജെന്‍ഡര്‍ വിഷയങ്ങള്‍ തുടങ്ങി കാലിക പ്രസക്തിയുള്ള നിരവധി കാര്യങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. യു/എ സര്‍ട്ടിഫിക്കറ്റുമായാണ് ആഭാസം പ്രദര്‍ശനത്തിനൊരുങ്ങുന്നത്.

സുരാജ് വെഞ്ഞാറമ്മൂട്, റിമ കല്ലിങ്കല്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത് ജൂബിത് നമ്രാഡത്താണ്.

കളക്ടീവ് ഫേസ് വണ്‍, സ്പയര്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ സഞ്ജു ഉണ്ണിത്താനാണ് നിർമ്മാണം.

ഇന്ദ്രന്‍സ്, മാമുക്കോയ, അലന്‍സിയര്‍, ശീതള്‍ ശ്യം എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ ചെയ്യുന്നു. ഊരാളി ബാന്‍ഡ് ആണ് സംഗീത സംവിധാനം. പ്രസന്ന എസ് കുമാര്‍ ആണ് ഛായാഗ്രാഹകന്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here