ഈ കത്തിന് മോദിക്ക് മറുപടിയുണ്ടോ; മോദിയെ പൊള്ളിക്കുന്ന ചോദ്യവുമായി ബിജെപി എംപിയുടെ പരസ്യപ്രതികരണം; ബിജെപി പാളയത്തില്‍ ഞെട്ടല്‍

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറി നാല് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളുമായാണ് മോദി അധികാരത്തിലേറിയത്. എന്നാല്‍ വാഗ്ദാനങ്ങള്‍ക്കപ്പുറം മോദി ഒന്നും ചെയ്തിട്ടില്ലെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിട്ടുണ്ട്.

ഇപ്പോ‍ഴിതാ മോദിയെയും ബിജെപി നേതൃത്വത്തെയും ഞെട്ടിച്ചുകൊണ്ട് പാര്‍ട്ടി എം പി പരസ്യമായി രംഗത്തുവന്നിരിക്കുകയാണ്. ദളിതര്‍ക്ക് വേണ്ടി ഒട്ടേറെകാര്യങ്ങള്‍ ചെയ്തുവെന്ന് അവകാശപ്പെടുന്ന മോദി സര്‍ക്കാരിനെ പ്രതികൂട്ടിലാക്കുന്നതാണ് ബിജെപി എംപി യശ്വന്ത് സിങിന്‍റെ പരസ്യപ്രതികരണം.

നാല് വര്‍ഷത്തിനിടെ രാജ്യത്തെ 30 കോടി ദളിതര്‍ക്കായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് മോദിക്ക് അയച്ച കത്തില്‍ യുപിയില്‍ നിന്നുള്ള എംപി ചൂണ്ടികാട്ടിയിട്ടുണ്ട്.

താന്‍ ഒരു ദളിതനായതിനാല്‍ പ്രവര്‍ത്തിക്കാനുള്ള അവസരം പോലും താങ്കളുടെ സര്‍ക്കാരിന്‍റെ കാലത്ത് ലഭിക്കുന്നില്ല. സംവരണം ഉണ്ടായതുകൊണ്ട് മാത്രമാണ് താന്‍ ഒരു എംപിയായതെന്നും അദ്ദേഹം കത്തില്‍ ചൂണ്ടികാട്ടി.

യു.പിയില്‍ നിന്ന് മൂന്നാമത്തെ എം.പിയാണ് പ്രധാനമന്ത്രിക്ക് പരാതിയുമായി കത്തയക്കുന്നത്. നേരത്തെ ഛോട്ടെ ലാല്‍ ഖര്‍വാര്‍ യോഗി ആദിത്യനാഥ് അധിക്ഷേപിച്ച് ഇറക്കിവിട്ടെന്ന പരാതിയുമായി മോദിക്ക് കത്തെഴുതിയിരുന്നു.

ഭാരത് ബന്ദ് ദിനത്തില്‍ ദളിതര്‍ക്കെതിരായ പോലീസ് അതിക്രമത്തിനെതിരെ ഇറ്റാവ എപിയായ അശോക് ധോറെ മോദിക്ക് കത്തയച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel