40 ലക്ഷം മുതൽ 60 ലക്ഷം വരെ മക്കള്‍ക്ക് വേണ്ടി മാനേജ്മെന്‍റുകള്‍ക്ക് നൽകി; കണ്ണൂർ മെഡിക്കൽ കോളേജിനെതിരെ രക്ഷിതാക്കളുടെ വെളിപ്പെടുത്തല്‍

കണ്ണൂർ ഉള്‍പ്പെടെയുള്ള മെഡിക്കൽ കോളേജുകള്‍ പ്രവേശനത്തിന് വന്‍ തലവരിപ്പണമീടാക്കിയതായി രക്ഷിതാക്കള്‍. 40 ലക്ഷം മുതൽ 60 ലക്ഷം വരെ തങ്ങളുടെ മക്കള്‍ക്ക് വേണ്ടി നൽകി. കണ്ണൂരിൽ പ്രവേശനം 150 കുട്ടികളും പ്രവേശനത്തിന് അർഹരായിരുന്നുവെന്ന് രക്ഷിതാക്കള്‍.മാനേജ് മെന്‍റിന്‍റെ നിരുത്തരവാദപരമായ നിലപാടാണ് ഇപ്പോ‍ഴത്തെ പ്രതിസന്ധിക്ക് കാണമെന്നും രക്ഷിതാക്കള്‍.

ക‍ഴിഞ്ഞ വര്‍ഷം വരെ വന്‍തുക തലവരിപ്പണമായി നൽകിയാണ് മെഡിക്കൽ കോളേജുകളിൽ അഡ്മിഷന്‍ നടന്നിരുന്നതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. 40 മുതൽ 60 ലക്ഷ രൂപ വരെയാണ് ഒരുവിദ്യാര്‍ത്ഥിയുടെ അഡ്മിഷനായി മാനേജ് മെന്‍റ് വാങ്ങുന്നത്.

എന്നാൽ 10 ലക്ഷംരൂപയാണ് സര്‍ക്കാർ നിശ്ചിയിച്ചിരിക്കുന്ന ഫീസ്. പണം നൽകിയതിന് കൃത്യമായ രേഖകള്‍ കോളേജുകള്‍ നൽകിയില്ലെന്നും രക്ഷിതാക്കള്‍ സമ്മതിക്കുന്നു.

കണ്ണൂര്‍ മെഡിക്കൽ കോളേജിൽ നിലവിൽ പഠിക്കുന്ന 150 കുട്ടികളും പ്രവേശനത്തിന് അര്‍ഹരാണ്. ഇവര്‍ നീറ്റ് പരീക്ഷ പാസായവരാണെന്നും എന്നാൽ മാനേജ്മെന്‍റിന്‍റെ നിരുത്തരവാദപരമായ നിലപാടാണ് വിദ്യാര്‍ത്ഥികളുടെ ജീവിതം വ‍ഴിമുട്ടാന്‍ കാരണമെന്നും രക്ഷിതാക്കള്‍ പറയുന്നു.

കണ്ണൂർ മെഡിക്കൽ കോളേജിലെ പിടിഎ സംഘമാണ് വാര്‍ത്താസമ്മേളനത്തിൽ കാര്യങ്ങള്‍ വിശദീകരിച്ചത്. നിലവിൽ സുപ്രീംകോടതിയിലെ കേസിൽ കക്ഷി ചേരാനാണ് അവരുടെ തീരുമാനം.

വീഡിയോ സ്റ്റോറി കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here