ഗോവയില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കടൽമാർഗം തീവ്രവാദികൾ ഇന്ത്യയിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന ര​ഹ​സ്യ​ന്വേ​ഷ​ണ വിഭാഗത്തിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്.

മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളി​ൽ ഭീ​ക​ര​ർ ഗോ​വ​യി​ലെ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വി​വ​രം. വെള്ളിയാഴ്ചയാണ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

ഇ​തേ​തു​ട​ർ​ന്നു ഗോ​വ​ൻ തീ​ര​ത്തെ കാ​സി​നോ​ക​ൾ​ക്കും ബോ​ട്ടു​ക​ൾ​ക്കും ക​പ്പ​ലു​ക​ൾ​ക്കും സം​സ്ഥാ​ന സ​ർ​ക്കാ​ർ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. തീ​ര​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ കാ​സി​നോ​ക​ൾ​ക്കും ബോ​ട്ടു​കാ​ർ​ക്കും ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ഗോ​വ​ൻ മ​ന്ത്രി ജ​യേ​ഷ് സാ​ൽ​ഗോണ്‍​കാ​ർ പ​റ​ഞ്ഞു.

ഗോ​വ​യ്ക്കു പു​റ​മേ മും​ബൈ, ഗു​ജ​റാ​ത്ത് തീ​ര​ങ്ങ​ളി​ലും ആ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നും വി​വ​ര​ങ്ങ​ളു​ണ്ട്. ഇ​ക്കാ​ര്യം ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും മന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

പാ​കി​സ്ഥാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​ന്ത്യ​ൻ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം വി​ട്ട​യ​ച്ചി​രു​ന്നു. തി​രി​കെ​യെ​ത്തു​ന്ന ഈ ​ബോ​ട്ടി​ൽ ഭീ​ക​ര​ർ ഉ​ണ്ടാ​യേ​ക്കാ​മെ​ന്നാ​ണ് ര​ഹ​സ്യ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ന​ൽ​കു​ന്ന സൂ​ച​ന.