ലോകത്തിന് ഇന്ത്യ സമ്മാനിച്ച അത്ഭുതപ്രതിഭ; 45 ാം വയസ്സിലും ലിയാണ്ടര്‍പേസിന്റെ മാസ്മരികപ്രകടനം; ഇതിഹാസതാരത്തിന് മുന്നില്‍ ചരിത്രം വഴിമാറി

ഇന്ത്യന്‍ കായികമേഖല ലോകത്തിന് സമ്മാനിച്ച അത്ഭുത പ്രതിഭാസം എന്ന് ലിയാണ്ടര്‍ പേസിനെ വിശേഷിപ്പിക്കാം. 1996 ലെ അറ്റ്‌ലാന്റ ഒളിംപികിസില്‍ വെങ്കല നേട്ടത്തോടെയാണ് ലോകം ആ പ്രതിഭയെ തിരിച്ചറിഞ്ഞത്.

ഇന്ത്യന്‍ ടെന്നീസില്‍ മറ്റാര്‍ക്കും സ്വപ്‌നം പോലും കാണാനാകാത്ത നേട്ടങ്ങളാണ് പിന്നീടയാള്‍ റാക്കറ്റ് വീശി സ്വന്തമാക്കിയത്. അറ്റ്‌ലാന്റയില്‍ തിളങ്ങിയ പേസ് 22 വര്‍ഷങ്ങള്‍ക്കിപ്പുറവും കളത്തില്‍ വിസ്മയമാണ് തീര്‍ക്കുന്നത്.

ഡേവിസ് കപ് ടെന്നിസില്‍ ഏറ്റവും അധികം ഡബിള്‍സ് വിജയങ്ങളെന്ന ചരിത്രവും ലിയാണ്ടര്‍ പേസിന് മുന്നില്‍ വഴിമാറി. ചൈനീസ് സഖ്യം മോ ക്‌സിന്‍ ഗോംഗ് സെഴാംഗ് സഖ്യത്തിനെതിരെ രോഹന്‍ ബൊപ്പണ്ണയ്ക്ക് ഒപ്പം വിജയം നേടിയതോടെയാണ് ഡേവിസ് കപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിജയമെന്ന റെക്കോഡ് പേസിന്റെ റാക്കറ്റിലായത്.

43 വിജയങ്ങളാണ് ഡേവിസ് കപ്പില്‍ ലിയാണ്ടര്‍ പേസ് സഖ്യം പൂര്‍ത്തിയാക്കിയത്. 24 മത്സരങ്ങളില്‍ ഭൂപതിക്കൊപ്പമാണ് പേസ് വിജയം സ്വന്തമാക്കിയത്.

1990 ല്‍ സീഷന്‍ അലിക്കൊപ്പം ഡേവിസ് കപ്പില്‍ അരങ്ങേറിയ പേസ് 28 വര്‍ഷങ്ങള്‍ക്കിപ്പുറവും വിസ്മയം തീര്‍ക്കുകയാണ്. അന്ന് ഒപ്പം കളിച്ച സീഷന്‍ അലി ഇപ്പോള്‍ പേസിന്റെ പരിശീലകനാണെന്നത് ആ പ്രതിഭയുടെ ആഴം വിളിച്ചറിയിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News