കണ്ണൂർ മെഡിക്കൽ കോളേജ്‌; മെറിറ്റ് അട്ടിമറിച്ച് പ്രവേശനത്തിന് ഒത്താശ നല്‍കിയത് യുഡിഎഫ് സര്‍ക്കാര്‍; തെളിവുകള്‍ പുറത്ത്‌

കണ്ണൂർ മെഡിക്കൽ കോളേജിന് മെറിറ്റും സാമൂഹ്യനീതിയും നോക്കാതെയുള്ള പ്രവേശനം നടത്താൻ എല്ലാ ഒത്താശയും ചെയ്തത് UDF സർക്കാർ.

കോളേജ് തുടങ്ങാനുള്ള ആദ്യ നടപടികൾ പൂർത്തിയാക്കിയത് ആന്‍റണി മുഖ്യമന്ത്രിയായിരിക്കെയും കോളേജ് ആരംഭിക്കാൻ സർക്കാർ അന്തിമ അനുമതി നൽകിയത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെയുമാണ്.

2003ൽ കണ്ണൂർ മെഡിക്കൽകോളേജിന് നൽകിയ എസ്സൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് യുഡിഎഫ് നേതാക്കളുടെ കള്ളക്കളി വ്യക്തമാകും.

പാലക്കാട് കരുണ, കണ്ണൂർ മെഡിക്കൽകോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് തുടർപഠനത്തിന് അവസരമൊരുക്കാൻ കൊണ്ടുവന്ന ഓർഡിനൻസിനും ബില്ലിനുമെതിരെയാണ് മുൻ മുഖ്യമന്ത്രി എ കെ ആന്‍റണി ക‍ഴിഞ്ഞ ദിവസം പ്രതികരിച്ചത്.

എന്നാൽ ഈ മെഡിക്കൽ കോളേജുകൾ തുടങ്ങാനും മെറിറ്റും സാമൂഹ്യനീതിയും നോക്കാതെ ഇവർക്ക് പ്രവേശനം നടത്താനും എല്ലാ ഒത്താശയും ചെയ്തത് 2001-2006 കാലയളവിലെ യുഡിഎഫ് ഭരണകാലമാണ്.

കോളേജുകൾ തുടങ്ങാനുള്ള ആദ്യ നടപടികൾ പൂർത്തിയാക്കിയത് ആന്‍റണി മുഖ്യമന്ത്രിയായിരിക്കെയും കോളേജിന് സംസ്ഥാന സർക്കാരിന്‍റെ അന്തിമ അനുമതി നൽകിയത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെയുമാണ്.

കണ്ണൂർ മെഡിക്കൽ കോളേജിന് നൽകിയ എസ്സൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് യുഡിഎഫ് നേതാക്കളുടെ കള്ളക്കളി വ്യക്തമാക്കുന്നു.

ആന്‍റണി മുഖ്യമന്ത്രിയായിരിക്കെ 2003 ഡിസംബർ 30നാണ് അന്നത്തെ ആരോഗ്യസെക്രട്ടറി കെ രാമമൂർത്തി സംസ്ഥാന സർക്കാരിനു വേണ്ടി കണ്ണൂർ മെഡിക്കൽകോളേജ് ഉടമകളായ പ്രസ്റ്റീജ് എഡ്യൂക്കേഷണൽ ട്രസ്റ്റ് മാനേജിങ് ഡയറക്ടർക്ക് എസ്സൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകിയത്.

എന്തെങ്കിലും കാരണവശാൽ കോളേജ് മാനേജ്മെന്‍റിന്‍റെ ഭാഗത്ത് വീഴ്ച ഉണ്ടായാൽ വിദ്യാർഥികളുടെ പൂർണ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്നാണ് എസ്സൻഷ്യാലിറ്റി സർട്ടിഫിക്കറ്റിൽ പറയുന്നത്.

2006 ഏപ്രിലിൽ എംസിഐ പരിശോധന ഉൾപ്പെടെ പൂർത്തിയാക്കുകയും കോളേജിന് അംഗീകാരം ലഭിക്കുകയും ചെയ്തു.

സ്വാശ്രയ മേഖലയിൽ കൊടിയ ചൂഷണത്തിന് വ‍ഴി വച്ച തീരമാനം കൈകൊണ്ട എ.കെ ആന്‍റണിയാണ് ഇപ്പോൾ മുതലകണ്ണീർ ഒ‍ഴുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News