മലപ്പുറത്ത് ദേശീയപാതയുടെ അലൈമെന്റ് മാറ്റിയത് വി കെ സി കമ്പനിയുടെ ഭൂമി ഒഴിവാക്കാനാണെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് വി കെ സി മമ്മദ് കോയ എം എല്‍ എ.
ആവശ്യമെങ്കില്‍ ഭൂമി വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നും ഇക്കാര്യം ആരും കമ്പനിയോട് സംസാരിച്ചിട്ടില്ലെന്നും എം എല്‍ എ മലപ്പുറത്ത് പറഞ്ഞു.
തലപ്പാറയിലെ വി കെ സി സ്ലിപ്പോണ്‍സ് കമ്പനിയുടെ ഭൂമി സംരക്ഷിക്കാനാണ് റോഡിന്റെ അലൈമെന്റില്‍ മാറ്റംവരുത്തിയതെന്നായിരുന്നു പ്രചരണം. ഇവിടെ അഞ്ചരയേക്കര്‍ ഭൂമി വി കെ സിക്കുണ്ടെന്ന വാര്‍ത്തയും അടിസ്ഥനരഹിതമാണെന്നും 68 സെന്റ് ഭൂമി മാത്രമാണുള്ളതെന്നും കമ്പനി ഉടമകള്‍ പറയുന്നു.
ഉള്ളഭൂമി വിട്ടുനല്‍കിയാല്‍ പ്രശ്‌നം പരിഹരിക്കുമെങ്കില്‍ അതിനു തയ്യാറാണെന്ന് വി കെ സി മമ്മദ്‌കോയ എം എല്‍ എ പറഞ്ഞു. എന്നാല്‍ ഇക്കാര്യം നാഷനല്‍ ഹൈവേ അതോറിറ്റിയോ മറ്റുള്ളവരോ കമ്പനിയോട് സംസാരിച്ചിട്ടില്ലെന്നും മമ്മദ് കോയ എം എല്‍ എ പറഞ്ഞു
തലപ്പാറയിലെ നൂറോളം കുടുംബങ്ങളുടെ ആശ്രയമായ കമ്പനിയെ അധിക്ഷേപിക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്നും കമ്പനി അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here