‘എല്ലാവർക്കും ആരോഗ്യം’; ലോകാരോഗ്യ ദിനാചരണത്തിന്റെ സംസ്ഥാന തല പരിപാടികൾക്ക് കണ്ണൂരിൽ തുടക്കമായി

ഈ വർഷത്തെ ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായുള്ള സംസ്ഥാന തല പരിപാടികൾക്ക് കണ്ണൂരിൽ തുടക്കമായി. ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ ഉദ്ഘടനം നിർവഹിച്ചു. എല്ലാവർക്കും ആരോഗ്യം എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യ ദിന മുദ്രാവാക്യം.

സാർവത്രിക ആരോഗ്യ പരിരക്ഷ എല്ലാവർക്കും എല്ലായിടത്തും എന്നതാണ് ലോകാരോഗ്യ ദിനം മുന്നോട്ട് വയ്ക്കുന്ന സന്ദേശം. എല്ലാ വിഭാഗം ജനങ്ങൾക്കും കുറഞ്ഞ ചിലവിൽ സമഗ്ര ആരോഗ്യ പരിരക്ഷ ലഭ്യമാക്കുകയാണ് ഈ വർഷത്തെ ലോകാരോഗ്യ ദിനത്തിന്റെ ലക്‌ഷ്യം.

ലോകാരോഗ്യ ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ നിർവഹിച്ചു.ആരോഗ്യ രംഗത്ത് മാതൃകാപരമായ പ്രവർത്ഥനങ്ങളാണ് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്നതെന്ന് ശൈലജ ടീച്ചർ പറഞ്ഞു.

ആരോഗ്യ പരിരക്ഷ,പകർച്ച വ്യാധികളിൽ നിന്നുള്ള സംരക്ഷണം,ദാരിദ്ര്യവും പട്ടിണിയും ലഘൂകരിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ലിംഗ സമത്വവും സാമ്പത്തിക വളർച്ചയും ഉറപ്പു വരുത്തുക തുടങ്ങിയവയ്ക്ക് ഊന്നൽ നൽകിയാണ് ഈ വർഷത്തെ ലോകാരോഗ്യ ദിനം ആചരിക്കുന്നത്.

സാമൂഹ്യ രാഷ്ട്രീയ ആരോഗ്യ രംഗത്തെ നിരവധി പേര് ഉദ്ഘടന ചടങ്ങിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here