മുഖ്യമന്ത്രിയായി ആവേശത്തിരയിളക്കാന്‍ മമ്മൂട്ടി; ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ഗംഭീര സ്വീകരണം

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരിക്കെ വിമാനാപകടത്തില്‍ മരണമടഞ്ഞ വൈ എസ് രാജശേഖരൻ റെഡ്ഡിയുടെ വേഷത്തിൽ മമ്മൂട്ടി എത്തുന്ന ചിത്രം യാത്രയുടെ ഫസ്റ്റ് ലുക്ക് തരംഗമാകുന്നു.  മാഹി രാഘവ് അണിയിച്ചൊരുക്കുന്ന ചിത്രം മമ്മൂട്ടിയെ സംബന്ധിച്ചടുത്തോളം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.

സിനിമയുടെ ചിത്രീകരണം ഏപ്രിൽ ഒമ്പതിന് ആരംഭിക്കും. 2004ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കാനായി വൈഎസ്ആർ നടത്തിയ 1475 കിലോമീറ്റർ പദയാത്രയെ അടിസ്ഥാനമാക്കിയാണ് ചിത്രം പുരോഗമിക്കുക.

മുഖ്യമന്ത്രി പദത്തിൽ രണ്ടാം തവണ ഇരിക്കുമ്പോഴാണ് ഹെലികോപ്റ്റർ അപകടത്തിൽ വൈ എസ് ആർ മരിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് മമ്മൂട്ടി തന്നെ ഒഫീഷ്യല്‍ പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News