ഗെയിമുകൾക്കു മുന്നിൽ കുത്തിയിരിക്കുന്നവരെ; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ശ്രദ്ധിക്കാതെ പോകരുത്

മണിക്കൂറുകളോളം ഗെയിമുകൾക്കു മുന്നിൽ കുത്തിയിരിക്കുവരാണ് നിങ്ങളെങ്കിൽ നിങ്ങളൊരു രോഗി തന്നെയന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടന (WHO), ഇൻറർനാഷണൽ ക്ലാസിഫിക്കേഷൻ ഓഫ് ഡിസീസ് (ICD) എന്ന പേരിൽ രോഗങ്ങളുടെ എൻസൈക്ലോപീഡിയ പുറത്തിറക്കാറുണ്ട്.

ലോകമെമ്പാടുമുള്ള ഹെൽത്ത് ഏജൻസികളുടെ നിരീക്ഷണങ്ങൾ ഉൾപ്പെടുത്തി എല്ലാ വർഷവും പുതുക്കുന്ന പട്ടികയാണിത്. 2018ൽ പുറത്തിറങ്ങാനിരിക്കുന്ന പട്ടികയിൽ, ഇതാദ്യമായി ഗെയിമിംഗ് അഡിക്ഷൻ ഒരു രോഗമായി ഉൾപ്പെട്ടു.

കുളിയും ഭക്ഷണവും ഉറക്കവും മറന്നാണ് ലോകം, ഗെയിമിംഗിന് പിന്നാലെ സഞ്ചരിക്കുന്നത്. വീഡിയോ ഗെയിം അഡിക്ഷനാണ് ഇതിൽ ഏറ്റവും അപകടകാരി.

വിഷാദരോഗം, ചുറ്റുപാടിൽ നിന്നുള്ള അകൽച്ച തുടങ്ങി ഇവർ മരണത്തിലേക്ക് വരെ പോകുന്ന പ്രതിസന്ധിയാണ് ഈ ലഹരി സൃഷ്ടിക്കുന്നത്.

അനിയന്ത്രിതമായ ഗെയിമിംഗ് സ്വഭാവം, മറ്റെന്ത് വിഷയങ്ങളേക്കാളും മുൻതൂക്കം ഗെയിമിംഗിന് നൽകൽ, ഇതുമായി ബന്ധപ്പെട്ട് ഉണ്ടാക്കുന്ന അസുഖങ്ങൾ തുടങ്ങി വലിയ നിർവ്വചനം ആണ് അഡിക്ഷന് നൽകിയിരിക്കുന്നത്.

സ്വഭാവത്തിലെ വ്യത്യാസമെന്നാൽ വ്യക്തിയുടെ സാധാരണ ജീവിതത്തെയും സാമൂഹിക ജീവിതത്തെയും ബാധിക്കുന്ന വ്യത്യാസമെന്നർത്ഥം.

താല്കാലിക പട്ടിക (Draft version) യിൽ ഉൾപ്പെടുത്തിയെങ്കിലും അവസാന ലിസ്റ്റിൽ ഗെയിമിംഗ് ഉൾപ്പെടുമോ എന്നത് വ്യക്തമല്ല.

പക്ഷെ, അമേരിക്കൻ സൈക്യാട്രിക് അസോസിയേഷന്റെ പ്രസിദ്ധീകരണങ്ങളിൽ, 2013 മുതൽ, ഗെയിമിംഗ് ഒരു മാനസിക വൈകല്യമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News