മലബാര്‍ മെഡിക്കല്‍ കോളേജിലെ 10 വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കണം; പ്രവേശന മേല്‍നോട്ട സമിതിയുടെ സത്യവാങ്മൂലം സുപ്രീംകോടതിയില്‍

കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജിലെ 10 വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കണമെന്ന് പ്രവേശന മേല്‍നോട്ട സമിതി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. 2016-17 അധ്യയന വര്‍ഷത്തില്‍ ഇവര്‍ ക്രമവിരുദ്ധമായാണ് പ്രവേശനം നേടിയത്.

ഓണ്‍ലൈനായി രേഖകള്‍ സമര്‍പ്പിച്ചിട്ടില്ലെന്നൂം സമിതി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. വിദ്യാര്‍ഥികളും കോളേജ് മാനേജ്‌മെന്റും തമ്മില്‍ ഒത്തപുകളി നടത്തിയെന്നും സമിതി് ആരോപിക്കുന്നു. ചൊവ്വാഴ്ച സുപ്രീംകോടതി സത്യവാങ്മൂലം പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here