കായികലോകം കണ്ണീരണിയുന്നു; 14 ഐസ് ഹോക്കി താരങ്ങള്‍ ബസ് അപകടത്തില്‍ മരിച്ചു; ടൂര്‍ണമെന്റില്‍ പങ്കെടുക്കാനിറങ്ങിയ ബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം

കായിക ലോകത്തെയെന്നല്ല ലോകത്തെ തന്നെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് കാനഡയില്‍ നിന്ന് പുറത്തുവന്നത്. കാനഡയുടെ ജൂനിയര്‍ ഐസ് ഹോക്കി ടീം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് പതിനാല് താരങ്ങള്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ടീമിലെ 28 പേര്‍ ബസിലുണ്ടായിരുന്നു. ടിസ്‌ഡേലിന് സമീപമാണ് അപകടം സംഭവിച്ചത്. ഹംബോള്‍ട്ട് ബ്രോങ്കോസ് ടീം താരങ്ങളാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അപലപിച്ചു. ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. മരിച്ച താരങ്ങളെല്ലാം 16നും 21നും ഇടയില്‍ പ്രായമുള്ളവരാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News