കൈരളി പീപ്പിൾ ടിവി ഫീനിക്സ് അവാർഡ് 12 ന്; സംഘാടക സമിതി രൂപീകരിച്ചു

ചങ്ങനാശേരി:  കൈരളിയും പീപ്പിൾ ടിവിയും എല്ലാ വർഷവും നല്കുന്ന ഫീനിക്സ് 2017 അവാർഡ് ഏപ്രിൽ 12 ന് 5.30ന് ചങ്ങനാശേരി കൊണ്ടൂർ ബാക്ക് വാട്ടർ റിസോട്ടിൽ വച്ച് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. പരിപാടിയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.

ചങ്ങനാശേരി ടി ബി യിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം കൈരളി പീപ്പിൾ ന്യൂസ് ഡയറക്ടർ എൻ പി ചന്ദ്രശേഖരൻ ഉത്ഘാടനം ചെയ്തു. ചങ്ങനാശേരി അർബൻ ബാങ്ക് പ്രസിഡണ്ട് എ വി റസ്സൽ അധ്യക്ഷത വഹിച്ചു.കൈരളി പി ആർ ഒ അജയൻ അബലപാട്ട് സ്വാഗതം പറഞ്ഞു.

അംഗ പരിമിതിയെ നേരിട്ട് ജീവിതത്തിൽ മഹാവിജയം നേടിയ മഹത് വ്യക്തികൾക്ക് കൈരളിയും പീപ്പിൾ ടീവിയും നല്കുന്ന അവാർഡാണ് ഫീനിക്സ് 2017. വ്യത്യസ്ത മേഖലകളിൽ കഴിവു തെളിയിച്ച അംഗ പരിമിതരായ സ്ത്രീകൾ കുട്ടികൾ പുരുഷൻമാർ എന്നിവരിൽ നിന്നും തെരെഞ്ഞെടുത്ത മൂന്നു പേർക്കാണ് അവാർഡ് നല്കുന്നത്.

അവാർഡ് ജേതാക്കളെ 12 ന് നടക്കുന്ന ചടങ്ങിൽ പ്രഖ്യാപിക്കും. കൂടാതെ അവാർഡിന് അർഹരാകുന്ന മൂന്നു പേർക്കും മമ്മൂട്ടി നല്കുന്ന പ്രത്യേക പുരസ്കാരവും അദ്ദേഹംചടങ്ങിൽ വിതരണം ചെയ്യും.അവാർഡ് വിതരണം ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചർ ഉത്ഘാടനം ചെയ്യും.

കൈരളി ടി വി ചെയർമാൻ പത്മശ്രീ ഭരത് മമ്മൂട്ടി അധ്യക്ഷത വഹിക്കും. കൈരളി ടി വി ഡയറക്ടർ ടി ആർ അജയൻ സ്വാഗതം പറയും. കൈരളി ടി വി മാനേജിങ്ങ് ഡയറക്ടർ ജോൺ ബ്രിട്ടാസ് ആമുഖ പ്രഭാഷണം നടത്തും. പ്രമുഖ ചലച്ചിത്ര താരം നെടുമുടി വേണു മുഖ്യാഥിതിയായി പങ്കെടുക്കും.

സി എഫ് തോമസ് എം എൽ എ, കൈരളി ടി വി ഡയറക്ടർ എം എം മോനായി എന്നിവർ ആശംസയർപ്പിക്കും. അവാർഡിനർഹരായവരെ ജൂറി അംഗളായ ചലച്ചിത്ര താരവും നർത്തകിയുമായ സുധാ ചന്ദ്രൻ, തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ എം എസ് ഷർമാദ് എന്നിവർ ചടങ്ങിൽ പ്രഖ്യാപിക്കും.

തുടർന്ന് അവാർഡിന് അർഹരായവർക്ക് മമ്മൂട്ടി അവാർഡുകൾ വിതരണം ചെയ്യും. കൈരളി ടിവി ഡയറക്ടർ എ കെ മുസാ മാസ്റ്റർ നന്ദി പറയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News