ആലുവ മാര്‍ത്താണ്ഡം പാലത്തിന് സമീപം പത്തടി നീളമുളള മലമ്പാമ്പിനേയും 19ഓളം മുട്ടകളും പിടികൂടി; വീഡിയോ

ആലുവ മാര്‍ത്താണ്ഡം പാലത്തിന് സമീപമുളള പു‍ഴയരികില്‍ 19 ഓളം മുട്ടയിട്ട് അടയിരുന്ന മലമ്പാമ്പിനെ പിടികൂടി. വനം വകുപ്പുദ്യോഗസ്ഥരെത്തി പാമ്പിനെയും മുട്ടകളും വനത്തിലേക്ക് കൊണ്ടുപോയി.

ആലുവ മാര്‍ത്താണ്ഡം പാലത്തിന് സമീപമുളള പു‍ഴയരികിലാണ് ഏകദേശം പത്തടി നീളമുളള മലമ്പാമ്പ്‌ മുട്ടയിട്ട് അടയിരുന്നത്. ഏകദേശം പത്തടി നീളമുളള രണ്ട് വയസ്സ് തോന്നിക്കുന്ന പാന്പ് 19ഓളം മുട്ടകള്‍ ഇട്ടിരുന്നു.

കഴിഞ്ഞ ദിവസം തൊട്ടടുത്ത ഫ്ലാറ്റിലെ കാർ പോര്‍ച്ചിൽ മലമ്പാമ്പിനെ കണ്ടതോടെ ഫ്ലാറ്റിന് സമീപമുളള പുഴയരികില്‍ കാട് വെട്ടിതെളിക്കുമ്പോഴാണ് മലമ്പാമ്പ് അടയിരിക്കുന്നതായി കണ്ടത്.

രണ്ട് മാസമാണ് അടയിരിക്കുന്ന മുട്ടകൾ വിരിയാനുള്ള സമയം. ഈ സമയം ആൺ പാമ്പും സമീപത്തുണ്ടാകും. ഇര തേടുന്ന പാമ്പ് തൊട്ടടുത്ത സ്ഥലങ്ങളിൽ കയറാനുള്ള സാധ്യതയുള്ളതിനാൽ സമീപ വാസികൾ ആശങ്കയിലായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പുദ്യോഗസ്ഥരെത്തി മലന്പാന്പിനെ പിടികൂടി.

വനത്തിലാണെങ്കിൽ 19 മുട്ടകളിൽ ഒന്നോ രണ്ടോ മാത്രമാണ് വിരിഞ്ഞ് കിട്ടുക. എന്നാൽ ജനവാസ കേന്ദ്രങ്ങളിൽ മറ്റ് ജീവികളുടെ ശല്യമില്ലാത്തതിനാൽ എല്ലാ മുട്ടകളും വിരിഞ്ഞ് കാണാറുണ്ടെന്ന് ഫോറസ്റ്റ് ബീറ്റ് ഓഫീസർ സാബു പറഞ്ഞു.

പിടികൂടിയ മലന്പാന്പിനെയും മുട്ടകളും വനത്തിനുളളില്‍ തുറന്നു വിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News