കേന്ദ്ര സര്‍ക്കാരിന്‍റെ തൊ‍ഴില്‍ നിയമങ്ങള്‍ക്കെതിരെ ബിഎംഎസ്; രാജ്യത്ത്​ നടപ്പാവുന്നത്​ ചൂഷാണാതിഷ്​ഠിത തൊഴിൽ നിയമങ്ങളെന്ന് സജി നാരായണൻ

കൊല്ലം: രാജ്യത്ത്​ നടപ്പാവുന്നത്​ ചൂഷാണാധിഷ്​ഠിത തൊഴിൽ നിയമങ്ങളാണെന്ന്​ ബി.എം.എസ അഖിലേന്ത്യാ പ്രസിഡൻറ്​ സജി നാരായണൻ. തൊഴിലാളികൾക്ക്​ ഗുണകമരായ നിയമങ്ങൾ ഒന്നൊന്നൊയി ഇല്ലതാവുന്നു. രാജ്യത്തെ തൊഴിൽമേഖല അസ്വസ്​ഥതയിലൂടെയാണ്​ കടന്നു​േപാവുന്നത്​. ​

ബി.എം.എസ്​ സംസ്​ഥാന സമ്മേളനത്തോടനുബന്ധിച്ച പ്രതിനിധി സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർലമെൻറി​​​െൻറ അധികാരങ്ങൾ കൂടി ബ്യൂറോക്രാറ്റുകൾക്ക്​ നൽകിയാണ്​ പുതിയ തൊഴിൽ ഭേദഗതികൾ വരുന്നത്​. ​

ക്ലാർക്ക്​ വിചാരിച്ചാൽ നോട്ടിഫി​​ക്കേഷൻ വഴി നിയമങ്ങൾ മാറ്റാമെന്നുവന്നിരിക്കുന്നു. തൊഴിലാളികൾക്ക്​ തൊഴിൽ നഷ്​ടപ്പെടുന്നത്​ വർധിക്കുകയാണ്​. പുതിയ തൊഴിലുകൾ സൃഷ്​ടിക്കാൻ സർക്കാർ ശ്രമിക്കുന്നുവെങ്കിലും പരാജയപ്പെടുന്നു.

ഏതു സർക്കാർ വന്നാലും പ്രത്യേക കോക്കസി​െൻറ പിടിയിലമരുകയാണ്​. അതിൽ നിന്ന്​ പുറത്തുകടക്കാനാവുന്നില്ല. കാട്ട​ിലെ മ​ൃഗങ്ങൾക്ക്​ പ്രത്യേക നിയമമില്ല. അവിടെ കയ്യൂക്കുള്ളവരാണ്​ കാര്യക്കാർ. മുമ്പ്​ നഷ്​ടത്തിലായിരുന്ന പൊതുമേഖലാ സ്​ഥാപനങ്ങളാണ്​ വിറ്റഴിച്ചിരുന്നത്​.

ഇപ്പോൾ ലാഭത്തിലുള്ളവയും വിൽക്കാൻ ശ്രമിക്കുന്നു. രാഷ്​ട്രീയം മാറ്റിവച്ച്​ തൊഴിലാളി സംഘടനകൾ ഒരുമിച്ചു നിന്നാൽ ഒരു സർക്കാറിനും അവഗണിക്കാനാവില്ല. തൊഴിൽ മേഖലയിലെ പ്രശ്​നങ്ങളിൽ തീരുമാനമുണ്ടാക്കാനായില്ലെങ്കിൽ സമരത്തിലേക്ക്​ ​േപാവുമെന്ന്​ കേന്ദ്ര സർക്കാറിനെ അറിയിച്ചിട്ടുണ്ട്​.

രാഷ്​ട്രീയ നേതൃത്വം തൊഴിലാളി യൂനിയനുകളെ നിയന്ത്രിക്കുന്നത്​ അപകടകരമാണ്​. ഏത്​ സർക്കാറായാലും തൊഴിലാളികളുടെ പക്ഷത്ത്​ നിൽക്കുന്നതിൽ വിട്ടുവീഴ്​ചയില്ലാത്ത സമീപനമാണ്​ ബി.എം.എസ്​ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News