ഐപിഎൽ; മുംബൈക്കെതിരെ തകര്‍പ്പന്‍ ജയവുമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

ഇന്ത്യന്‍ പ്രിമിയര്‍ ലീഗിന്റെ ആദ്യ വിജയം കരസ്ഥമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. മുംബൈ ഇന്ത്യന്‍സിനെ ഒരു പന്ത് ബാക്കി നില്‍ക്കെ ഒര് വിക്കറ്റിന് തോല്‍പ്പിക്കുകയായിരുന്നു ധോണിയുടെ മഞ്ഞപ്പട.

ഡ്വെയ്ന്‍ ബ്രാവോയുടെ ഒറ്റയാള്‍ പോരാട്ടമാണു തോല്‍വിയുടെ വക്കില്‍ നിന്ന് ചെന്നൈയെ ജയത്തിലേക്കെത്തിച്ചത്. ചെന്നൈക്ക് തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും 30 പന്തുകളില്‍ ഏഴ് സിക്‌സും മൂന്ന് ഫോറുമടക്കം ഡ്വെയ്ന്‍ ബ്രാവോ അടിച്ചുകൂട്ടിയ 68 റണ്‍സ് വിജയത്തിലേക്കുള്ള ചവിട്ടുപടിയായി.

നായകന്‍ രോഹിത് ശര്‍മ്മയും (15), ലെവിസും (0) ചേര്‍ന്നാണ് മുംബയ്ക്കുവേണ്ടി ഓപ്പണിംഗിന് ഇറങ്ങിയത്. 166 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ ഭേദപ്പെട്ട രീതിയിലായിരുന്നു തുടക്കത്തില്‍ ബാറ്റു വീശിയത്. എന്നാല്‍ ആര്‍ക്കും മികച്ച റണ്‍സ് കെട്ടിപ്പടുക്കാനാകാത്തത് അവര്‍ക്കു തിരിച്ചടിയായി.

വാട്‌സണ്‍ (14 പന്തില്‍ 16), അംബാട്ടി റായുഡു (19 പന്തില്‍ 22), സുരേഷ് റെയ്‌ന( ആറു പന്തില്‍ നാല്), എംഎസ്. ധോണി (അഞ്ച് പന്തില്‍ അ?ഞ്ച്), രവീന്ദ്ര ജഡേജ (13 പന്തില്‍ 12), ചഹര്‍ (പൂജ്യം), ഹര്‍ഭജന്‍ (അഞ്ചു പന്തില്‍ എട്ട്), മാര്‍ക് വുഡ് (ഒന്ന്) എന്നിങ്ങനെയാണ് മറ്റു ചെന്നൈ ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോറുകള്‍.

കേദാര്‍ ജാദവ് (22 പന്തില്‍ 24), ഇമ്രാന്‍ താഹിര്‍ ( രണ്ട് പന്തില്‍ രണ്ട്) എന്നിവര്‍ പുറത്താകാതെ നിന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News