ബ്രേക്ക് ഇടാന്‍ മറന്നു; എന്‍ജിനില്ലാതെ ട്രെയിന്‍ ഒാടിയത് 10 കിലോമീറ്റര്‍; ഒ‍ഴിവായത് വന്‍ ദുരന്തം

എന്‍ജിനില്ലാതെ ട്രെയിന്‍ ഒാടിയത് 10 കിലോമീറ്റര്‍. അപകടം ഒ‍ഴിവായത് തലനാരി‍ഴയ്ക്ക്.  ശനിയാഴ്ച രാത്രി 10 മണിക്ക് ഒഡീഷയിലെ തിത്‌ലഗര്‍ സ്‌റ്റേഷനിലാണ് സംഭവം. അഹമ്മദാബാദ്-പൂരി എക്‌സ്പ്രസാണ് യാത്രക്കാരുമായി ഇത്രയും ദൂരം സഞ്ചരിച്ചത്.

കോച്ചുകളിലെ സ്‌കിഡ് ബ്രേക്കുകള്‍ പ്രയോഗിക്കാന്‍ മറന്നു പോയതാണ്  ട്രെയിന്‍ നീങ്ങാന്‍ കാരണമായത്. തുടര്‍ന്ന് അപകടെ ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ ജീവനക്കാര്‍ ട്രാക്കുകളില്‍ കല്ലുകള്‍ വച്ച് തടയാന്‍ ശ്രമിച്ചെങ്കിലും 10 കിലോമീറ്ററോളം ഒാടിയാണ് ട്രെയിന്‍ നിന്നത്.

യാത്രികരെല്ലാം സുരക്ഷിതരാണെന്നും രണ്ട് റെയില്‍വേ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതായും ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടതായും അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News