ശുദ്ധവായു ശ്വസിക്കാനോ വീടിന് പുറത്തിറങ്ങാനോ ക‍ഴിയുന്നില്ല; മനുഷ്യ വിസര്‍ജ്യത്തില്‍ വീര്‍പ്പുമുട്ടി ഈ നഗരം

അമേരിക്കയിലെ അലബാമയിലെ പാരിഷ് നഗരം മനുഷ്യ വിസര്‍ജ്യത്താല്‍ നിറഞ്ഞിരിക്കുകയാണ്. നാലര ലക്ഷം കിലോ മനുഷ്യ വിസര്‍ജമാണ് നഗരത്തില്‍ നിറഞ്ഞിരിക്കുന്നത്.

വീടിന് പുറത്തിറങ്ങാനോ ശുദ്ധവായു ശ്വസിക്കാനോ ക‍ഴിയാതെ വീര്‍പ്പു മുട്ടുകയാണ് പ്രദേശത്തെ ജനങ്ങള്‍. ന്യുയോര്‍ക്കില്‍ നിന്ന് ന്യുജ‍ഴ്സിയിലേക്ക് മാലിന്യം സംസ്ക്കരിക്കാന്‍ കൊണ്ടുപോകുകയായിരുന്നു.

വ‍ഴിയില്‍ ട്രെയിന്‍ അപകടത്തില്‍പെട്ടതിനെ തുടര്‍ന്ന് വിസര്‍ജ്യം നഗരത്തില്‍ പടരുകയായിരുന്നു.ഇവിടെ നിന്നുയരുന്ന ദുര്‍ഗന്ധത്താല്‍ വീടിന് പുറത്തിറങ്ങാന്‍ പോലും ക‍ഴിയാത്ത അവസ്ഥയിലാണ് ഇവിടുത്തെ ജനങ്ങള്‍ . കുട്ടികള്‍ക്കുള്‍പ്പെടെ പകര്‍ച്ച വ്യാധികളും പിടിപെട്ട് തുടങ്ങി.

മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ അധികൃതരെ സമീപിച്ചെങ്കിലും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News