
തിരുവനന്തപുരം: കാവേരി നദീജല പ്രശ്‌നം സുരക്ഷാഭീഷണി ഉയര്‍ത്തുന്നതിനാല്‍ ബാംഗ്ലൂര്‍, ചെന്നൈ ടീമുകളുടെ ഹോം മത്സരങ്ങള്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിലേക്കെന്ന് സൂചന.
ഇതുസംബന്ധിച്ചു ബിസിസിഐയും കേരള ക്രിക്കറ്റ് അസോസിയേഷനും തമ്മില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
മത്സരങ്ങള്‍ക്ക് തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് കെസിഎ ബിസിസിഐയെ അറിയിച്ചിട്ടുണ്ടെന്ന് കെസിഎ സെക്രട്ടറി സ്ഥിരീകരിച്ചിട്ടുണ്ട്. തീരുമാനം ഉടനുണ്ടാകുമെന്നാണ് വിവരങ്ങള്‍.
നേരത്തെ, ചെന്നൈയില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടത്തുന്നതിനെതിരെ സൂപ്പര്‍സ്റ്റാര്‍ രജനികാന്തടക്കം നിരവധി പേര്‍ രംഗത്തെത്തി. രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കത്തും നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here