മലയാളിയുടെ സ്വന്തം ‘സുഡു’വിന് ബീഫും പൊറോട്ടയും മതി; മട്ടണ്‍ മതിയെന്ന് പറഞ്ഞത് ചിലര്‍ ഭയപ്പെടുത്തിയത് കൊണ്ടെന്ന് സാമുവല്‍

കേരളത്തെ വല്ലാതെ മിസ് ചെയ്യുന്നെന്നും മലയാളത്തില്‍ മറ്റൊരു പ്രൊജക്ടിനായി കാത്തിരിക്കുകയാണെന്നും പറഞ്ഞുകൊണ്ടുള്ള നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാവിഷയം.

ഇതിനൊപ്പം തനിക്ക് പൊറോട്ടയും ബീഫ് കറിയും കഴിക്കണമെന്നും സാമുവല്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഈ പോസ്റ്റ് പിന്നീട് സാമുവല്‍ തിരുത്തി.

ബീഫ് കറി വേണമെന്നത് കോഴിക്കറി വേണമെന്നാക്കിയാണ് തിരുത്തിയത്. മിനിറ്റുകള്‍ക്ക് ശേഷം ഇതും സാമുവല്‍ തിരുത്തി. പൊറോട്ടയും മട്ടണ്‍ക്കറിയും തന്റെ വേണമെന്ന് സാമുവല്‍ പോസ്റ്റില്‍ പറയുന്നു.

എന്നാല്‍ ഇതേ പോസ്റ്റിന് കീഴിലെ ഒരു കമന്റിന് മറുപടിയായി സുഡുമോന്‍ പറഞ്ഞത്, തനിക്ക് ബീഫ് കറി തന്നെ മതിയെന്നാണ്. ചിലര്‍ ഭയപ്പെടുത്തിയതിനാലാണ് ബീഫ് എന്നത് മട്ടണ്‍ എന്നാക്കിയതെന്നും സാമുവല്‍ പറയുന്നു.

സാമുവല്‍ പറഞ്ഞത് ഇങ്ങനെ: 

എനിക്ക് ശരിക്കും വേണ്ടത് ബീഫ് തന്നെയാണ്. പക്ഷേ അത് സുരക്ഷിതമല്ലെന്ന് ആരോ പറഞ്ഞു. അതാണ് മാറ്റിയത്.  എനിക്കിപ്പോഴും ബീഫ് തന്നെയാണ് വേണ്ടത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like