റോ ഉദ്യോഗസ്ഥനാണെന്ന് ഭീഷണിപ്പെടുത്തി പണം തട്ടി; യുവാവ് പിടിയില്‍

കൊച്ചി: കൊച്ചിയില്‍ ആള്‍മാറാട്ടം നടത്തി പണം തട്ടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാള്‍ അറസ്റ്റില്‍.

പാലാ സ്വദേശിയുടെ പരാതിയില്‍ വയനാട് സ്വദേശിയായ ബൈജു പോളാണ് പിടിയിലായത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ തന്നെയും സുഹൃത്തുക്കളെയും റോ ഉദ്യോഗസ്ഥനാണെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് പരാതി.

പാലാ സ്വദേശി അലക്‌സ് നല്‍കിയ പരാതിയിലാണ് വയനാട് സ്വദേശിയായ ബൈജു പോള്‍ പിടിയിലായത്.

ശനിയാഴ്ച പുലര്‍ച്ചയോടെ പെണ്‍സുഹൃത്തുക്കളുമായി ചക്കരപ്പറമ്പിലെ ഹോട്ടലിലെത്തിയപ്പോള്‍, കാറിലെത്തിയ പ്രതി റോ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തുകയും മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് പണവും മൊബൈലും തട്ടിക്കൊണ്ട് പോയതായും പരാതിക്കാരന്‍ പറഞ്ഞു.

തോക്കുണ്ടെന്ന് ഭീഷണിപ്പെടുത്തിയാണ് മണിക്കൂറോളം ചോദ്യം ചെയ്തത്. പിന്നീട് കൂടെയുണ്ടായിരുന്ന സ്ത്രീകളുടെ മൊബൈലില്‍ പിന്നീട് വിളിച്ച് മോശമായി സംസാരിച്ചെന്നും പരാതിയിലുണ്ട്.

എന്നാല്‍ ഇയാള്‍ മാനസിക വിഭ്രാന്തിയുളള ആളാണെന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കുന്ന വിവരം.

ഇയാളില്‍ നിന്നും ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ കൂടുതല്‍ പരിശോധനയ്ക്ക് അയയ്ക്കും. ആള്‍മാറാട്ടം, പിടിച്ചുപറി, ഭീഷണിപ്പെടുത്തല്‍ തുടങ്ങീ വകുപ്പുപ്രകാരം പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News