പൃഥ്വി ആദ്യമായി ശാസ്ത്രജ്ഞന്റെ വേഷത്തില്‍; ‘9’ ചിത്രീകരണം നാളെ ആരംഭിക്കും

പൃഥ്വിരാജിന്റെ നിര്‍മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ച്ചേഴ്‌സും ഒന്നിക്കുന്ന ചിത്രമായ 9ന്റെ ചിത്രീകരണം നാളെ ആരംഭിക്കും.

ആടുജീവിതം എന്ന സിനിമയുടെ ബ്രേക്കിലാണ് പൃഥ്വിരാജ് ഇപ്പോള്‍. ഈ ഇടവേളയില്‍ ആണ് ഈ സിനിമ പൂര്‍ത്തിയാക്കുക.

100 ഡേയ്‌സ് ഓഫ് ലവ് സംവിധാനം ചെയ്ത ജെനസ് മുഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ് ആദ്യമായി ശാസ്ത്രജ്ഞന്‍ ആയി എത്തുന്ന ചിത്രം കൂടിയാണിത്. പാര്‍വ്വതിയോ നിത്യ മേനോനോ നായികാവേഷത്തില്‍ എത്തും.

സയന്‍സ് ഫിക്ഷന്‍ ചിത്രമായി ഒരുക്കുന്ന 9 മലയാള സിനിമയില്‍ പുതിയ മാറ്റങ്ങള്‍ക്ക് വഴി തെളിക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ.

മലയാളത്തില്‍ ആദ്യമായിട്ടായിരിക്കും ഇത്തരത്തിലൊരു പ്രോജക്ട് എന്ന് ചിത്രം അവതരിപ്പിച്ചുകൊണ്ട് പൃഥ്വിരാജ് പറഞ്ഞു. ഹൊറര്‍ മൂഡ് നല്‍കുന്ന തരത്തിലുള്ള പോസ്റ്റാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്.

കഴിഞ്ഞ മാസമാണ് പൃഥ്വിരാജ് സ്വന്തമായി ആരംഭിക്കുന്ന പ്രൊഡക്ഷന്‍സ് കമ്പനി പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആരംഭിച്ചത്. പ്രശസ്ത നിര്‍മ്മാണകമ്പനിയായ സോണി പിക്‌ചേയ്‌സ് മലയാള സിനിമയിലേക്ക് ചുവട് വെക്കുന്നതും ഈ ചിത്രത്തിലൂടെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News