
പത്തനംതിട്ട: പത്തനംതിട്ടയിലെ തൃപ്പാറ ക്ഷേത്രത്തില്‍ ദേവസ്വം ജീവനക്കാരനെ ആര്‍എസ്എസ് സംഘം ക്ഷേത്ര ഓഫീസില്‍ കയറി ആക്രമിച്ചു.
ദേവസ്വം വാച്ചറായ സജിന്‍ കുമാറിനാണ് മര്‍ദ്ദനമേറ്റത്. പരുക്കേറ്റ സജിനെ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതേ ക്ഷേത്രത്തില്‍ പൂജ സ്റ്റാള്‍, പൂമാല കെട്ടി വില്‍ക്കല്‍ എന്നിയുടെ കരാറെടുത്തിട്ടുള്ള കല്ലിട്ടത്തില്‍ ഞക്കുനിലം സ്വദേശി അജിത്കുമാര്‍ എന്നയാള്‍ സജിന്‍കുമാറിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.
ഇന്നലെ വൈകിട്ട് ഉപദേശക സമിതി അംഗങ്ങളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കെഎസ് വിധു, പ്രവീണ്‍ എന്നിവരെയും കൂട്ടിവന്ന അജിത് കുമാര്‍ സജിന്‍കുമാറിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
തുടര്‍ന്ന് വിധുവും പ്രവീണും ഓഫീസില്‍ കയറിവന്ന് രസീത് എഴുതുകയായിരുന്ന സജിനെ മര്‍ദ്ദിക്കുകയായിരുന്നു. സജിന്‍ ഇന്ന് രാവിലെ പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്.
സംഭവത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here