ദളിത് ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സജി ചെറിയാന്‍

ചെങ്ങന്നൂര്‍: നാളെ നടക്കുന്ന ദളിത് സംഘടനകളുടെ ഹര്‍ത്താലിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സജി ചെറിയാന്‍.


സജി ചെറിയാന്‍ പറയുന്നു:

തിങ്കളാഴ്ച കേരളത്തില്‍ ആഹ്വാനം ചെയ്തിരിക്കുന്ന ദളിത് ഹര്‍ത്താലിന് എന്റെ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയാണ്.

ഉത്തരേന്ത്യയില്‍ ദളിത് ഭാരത ബന്ദില്‍ പങ്കെടുത്തവരെ കൊലപ്പെടുത്തിയത് സിറ്റിംഗ് ജഡ്ജി അന്വേഷിക്കുക, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, പട്ടികജാതിപട്ടികവര്‍ഗ പീഡന നിരോധന നിയമം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തുക എന്നീ മുദ്രാവാക്യങ്ങളാണ് ഹര്‍ത്താലിന് കാരണമായി ഉയര്‍ത്തുന്നത്.

തീര്‍ച്ചയായും പട്ടികജാതിപട്ടികവര്‍ഗ ക്ഷേമത്തിനായും ആ വിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെയും നിലപാടെടുക്കുന്ന പുരോഗമന വാദികള്‍ക്ക് ഈ മുദ്രാവാക്യത്തോട് ഐക്യദാര്‍ഡ്യപ്പെടാനാവും.

പട്ടികജാതിപട്ടികവര്‍ഗങ്ങള്‍ക്കെതിരായ അതിക്രമം തടയാനുള്ള നിയമം ദുര്‍ബലപ്പെടുത്തിയ സുപ്രീംകോടതി വിധിയ്‌ക്കെതിരെ രാജ്യത്താകമാനം നടക്കുന്ന ദളിത് പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്ന ബിജെപി സര്‍ക്കാരുകളുടെ നടപടിയ്‌ക്കെതിരെ ഏപ്രില്‍ 10 ന് രാജ്ഭവന്റെ മുന്നിലും, ജില്ലകളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലേക്കും സിപിഐഎമ്മും മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്.

ഭരണഘടനാദത്തമായ നിയമാവകാശം സംരക്ഷിക്കാനുള്ള പോരാട്ടമാണ് ദളിത് വിഭാഗങ്ങള്‍ രാജ്യത്താകമാനം സംഘടിപ്പിക്കുന്നത്. 12 പേര്‍ ഇതിനകം പ്രക്ഷോഭത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊല്ലപ്പെട്ടു.

ഇത്തരമൊരു സാഹചര്യത്തില്‍ നടക്കുന്ന ഈ പ്രതിഷേധത്തില്‍ എന്റെ പിന്തുണയും നിങ്ങള്‍ക്കൊപ്പമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here