യുഎഇ മലയാളികളുടെ രണ്ടാമത്തെ നാടാണെന്ന് മമ്മൂട്ടി

മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ 13ാം വാര്‍ഷികാഘോഷമായ ഹരിത ചന്ദ്രിക ഷാര്‍ജയില്‍ വെച്ച് നടന്നു. നടന്‍ പത്മശ്രീ ഭരത് മമ്മൂട്ടി ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.

യുഎഇ മലയാളികളുടെ രണ്ടാമത്തെ നാടാണെന്നും സ്വപ്‌ന ദേശമായി യുഎഇയെ മാറ്റിയതില്‍ ഇവിടുത്തെ ഭരണാധികാരികള്‍ അംഗീകാരം അര്‍ഹിക്കുന്നുവെന്നും നടന്‍ മമ്മൂട്ടി പറഞ്ഞു.

ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എംഎ യുസഫലി ഹരിത ചന്ദ്രിക പരിപാടി ഉദ്്ഘാടനം ചെയ്തു. മിഡില്‍ ഈസ്റ്റ് ചന്ദ്രിക ജനറല്‍ മാനേജര്‍ ഇബ്രാഹിം എളേറ്റില്‍ അധ്യക്ഷത വഹിച്ചു.

സിനിമ താരങ്ങളായ സുരാജ് വെഞ്ഞാറമൂട്, സുരഭി, നൈല ഉഷ, വിനോദ് കോവൂര്‍ തുടങ്ങിയവരും പരിപാടികളില്‍ സംബന്ധിച്ചു. ഗായകരായ മുഹമ്മദ് അസ്‌ലം, കണ്ണൂര്‍ ശരീഫ്, രഹന, അഫ്‌സല്‍ എന്നിവര്‍ ഗാനങ്ങളുമായി വേദിയിലെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News