ബിജെപിയില്‍ പരസ്യമായ പൊട്ടിത്തെറി; വി മുരളീധരന്റെ സ്വീകരണപരിപാടി കൃഷ്ണദാസ് പക്ഷം ബഹിഷ്‌കരിച്ചു; കുമ്മനവും എത്തിയില്ല

കോഴിക്കോട്: വി മുരളീധരന്റെ സ്വീകരണപരിപാടി കൃഷ്ണദാസ് പക്ഷം ബഹിഷ്‌കരിച്ചു. ജില്ലാ പ്രസിഡണ്ടും കുമ്മനവുമടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടും ഇവരാരും തന്നെ പരിപാടിക്കെത്തിയില്ല.

രാജ്യസഭാ എംപിയായ ശേഷം വി മുരളീധരന് നല്‍കുന്ന സ്വീകരണത്തില്‍ ബിജെപി ജില്ല പ്രസിഡണ്ടും കുമ്മനവുമടക്കം പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നെങ്കിലും ഇവരാരും പരിപാടിയില്‍ പങ്കെടുത്തില്ല.

കൃഷ്ണദാസ് അനുകൂലിയായ കുമ്മനം പരിപാടി ബഹിഷ്‌കരിച്ചതും ശ്രദ്ധേയമാണ്. വി മുരളിധരന് എംപി സ്ഥാനം നല്‍കിയതില്‍ കടുത്തപ്രതിഷേധം കുമ്മനം എംടി രമേഷ് സഖ്യത്തിനുണ്ടായിരുന്നതായും ആരോപണമുണ്ട്.

വിവി രാജേഷിന്റെ സസ്‌പെന്‍ഷന് പിന്നിലും ഇതേ സഖ്യമായിരുന്നുവെന്ന് നേരത്തെതന്നെ മുരളീധരപക്ഷം ആരോപണമുയര്‍ത്തിയിരുന്നു.

പ്രതിഷേധങ്ങളെ മറികടന്ന് വി മുരളീധരന് കേന്ദ്രം എംപി സീറ്റ് നല്‍കിയതിന്റെ പ്രതികരണമാണ് സ്വീകരണ ചടങ്ങ് ബഹിഷ്‌കരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News