മെഡിക്കൽ ഫീസ്; സ്വാശ്രയ മെഡിക്കൽ മാനേജ്മെന്‍റിന്‍റെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

മെഡിക്കൽ ഫീസ് നിർണ്ണയത്തിനെതിരെ സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റുകൾ സമർപ്പിച്ച
ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ക്രിസ്ത്യൻ മാനേജ്മെന്റുകൾ ഒഴികെയുള്ള 20 മാനേജ്മെന്റുകളാണ് മേൽനോട്ട സമിതി നിശ്ചയിച്ച ഫീസ് അപര്യാപ്തമാണെന്ന വാദവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.

5.6 ലക്ഷം ഫീസ് എന്നത് 11 ലക്ഷമാക്കി വർധിപ്പിക്കണമെന്നാണ് മാനേജ്മെന്റുകളുടെ ആവശ്യം . ഫീസ് നിശ്ചയിക്കാൻ പ്രവേശന മേൽനോട്ട സമിതിക്ക് അധികാരം ഇല്ലെന്നാണ് മാനേജ്മെന്റുകളുടെ നിലപാട്.

കേസില്‍ സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെ.കെ. രവീന്ദ്രനാഥ് ഹാജരാകും .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here