വിസിൽ ബ്ലോവർ നിയമ പ്രകാരം സംരക്ഷണം വേണം; ജേക്കബ് തോമസിന്‍റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

വിസിൽ ബ്ലോവർ നിയമ പ്രകാരമുള്ള സംരക്ഷണം ആവശ്യപ്പെട്ട് ജേക്കബ് തോമസ് സമർപിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും .

തനിക്ക് ഭീഷണി ഉള്ളതിനാൽ സംരക്ഷണം വേണമെന്നാണ് ജേക്കബ് തോമസിന്റെ ആവശ്യം. ഭീഷണിയുണ്ടങ്കിൽ സർക്കാരിനോട് സംരക്ഷണം ആവശ്യപ്പെടാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേ നിർദ്ദേശിച്ചിരുന്നു .

സർക്കാർ സംരക്ഷണം നൽകുന്നില്ലങ്കിൽ എന്തുകൊണ്ട് കോടതിയെ സമീപിച്ചില്ലെന്നും കോടതി ചോദിച്ചു . ജേക്കബ് തോമസ് ആവശ്യപ്പെട്ടാൽ സംരക്ഷണം നൽകാൻ തയ്യാറാണെന്ന് പോലീസ് കോടതിയെ അറിയിച്ചിരിക്കുകയാണ്.

ജേക്കബ് തോമസിനെതിരായ ക്രിമിനൽ കോടതി അലക്ഷ്യ ഹർജിയിൽ ഇന്ന് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു .

എന്നാൽ ഇത് സുപ്രീം കോടതി സ്‌റ്റേ ചെയ്തതിനാൽ ജേക്കബ് തോമസ് ഇന്ന് ഹൈക്കോടതിയിൽ ഹാജരാവില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News